Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
സിംഹാസനത്തിലിരുന്നവൾ തന്റെ ഗ്ലാസിലെ രക്തത്തിലേക്ക് നോക്കിക്കൊണ്ട് ആ ഭീകരമായ രഹസ്യം തുടർന്നു
"ഒരു പ്യുവർബ്ലഡ് റോയൽ വാമ്പയറും, അതും സാക്ഷാൽ നെഫെറാതയെപ്പോലൊരു രാജ്ഞി, ഒരു മനുഷ്യനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക... അതൊരു വാമ്പയർ ചരിത്രത്തിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, പ്രകൃതിനിയമങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തുന്ന അത്യപൂർവ്വമായ ഒരു സംഭവമായിരുന്നു!
പ്യുവർബ്ലഡ് ആയ ഒരു വാമ്പയറിന് ഒരിക്കലും മനുഷ്യനിൽ കുഞ്ഞുണ്ടാകില്ലെന്നത് ഈ പ്രകൃതിയുടെ മാറ്റിവെക്കാനാവാത്ത നിയമമാണ്. പക്ഷേ, ആ നിയമത്തെയും കുലത്തിന്റെ കൽപനകളെയും വെല്ലുവിളിച്ച് നെഫെറാത ലിലീത്തിന് ജന്മം നൽകി!"
അവൾ സിംഹാസനത്തിൽ നിന്നും എഴുന്നേറ്റ് പതിയെ ചുവടുകൾ വെച്ചു. അവളുടെ ശബ്ദത്തിൽ ഭയവും ആദരവുമെല്ലാം കലർന്നൊരു ഗാംഭീര്യമുണ്ടായിരുന്നു.
"ആ ഒരൊറ്റ കുറ്റത്തിന് ഹൈ കൗൺസിൽ നെഫെറാതയെ ക്രൂരമായി ശിക്ഷിച്ചു. എങ്കിലും, നെഫെറാതയുടെ അപ്രമേയമായ ശക്തിയോട് മല്ലിട്ട് ആ കുഞ്ഞിനെ നശിപ്പിക്കാൻ കൗൺസിലിലെ ഒരുത്തനും കഴിഞ്ഞില്ല!
ഇന്ന് നെഫെറാത എവിടെയാണെന്ന് ആർക്കും അറിയില്ല... പക്ഷേ പോകുന്നതിന് മുൻപ് ഞങ്ങളുടെ ഹൈ കൗൺസിലിലെ മഹാമാന്ത്രികൻ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു!"
അവളുടെ കണ്ണുകളിൽ ഭ്രാന്തമായ ഒരു തിളക്കം നിറഞ്ഞു.
"നമ്മുടെ ആദ്യത്തെ പിതാവായ സാക്ഷാൽ ഡ്രാക്കുളയ്ക്കും മുകളിലുള്ള സർവ്വനാശകാരിയായ 'ഡിമൺ ലോർഡിനെ' പാതാളത്തിൽ നിന്ന് പുനർജനിപ്പിക്കാൻ ഈ ഭൂമിയിൽ ലിലീത് എന്ന അനു ചൈതന്യയുടെ രക്തത്തിന് മാത്രമേ സാധിക്കൂ!
കാരണം, ഒരു വാമ്പയറും മനുഷ്യനും ചേർന്നുണ്ടായ ആ വിചിത്രമായ ജന്മം വഴി, മരണത്തിന്റെ തണുപ്പും ജീവന്റെ ചൂടും ഒരേ സിരകളിൽ സംഗമിക്കുന്ന 'എക്ലിപ്സ് ഹൃദയം' അവളിൽ ഉടലെടുത്തു.
അതുകൊണ്ടാണ് ലോകം ഇതുവരെ കാണാത്ത ആ മഹാശക്തി അവളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നത്!"
അവൾ തിരിഞ്ഞ്
💬 Comments
View all comments