0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

തറയിൽ മുട്ടുകുത്തി നിൽക്കുന്ന നോബിൾ വാമ്പയറുടെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കി.

"ഓർത്തോ... ആ ആത്മബന്ധനം തകർന്ന് ആ സത്യം അവൾ തിരിച്ചറിയുന്നതിന് മുൻപേ... നെഫെറാത തിരിച്ചെത്തുന്നതിന് മുൻപേ അവളെ ജീവനോടെ ഇവിടെ എത്തിക്കണം!

അവളെക്കുറിച്ച് അറിയാവുന്ന സകല രഹസ്യങ്ങളും നീ കണ്ടെത്തണം. ആ വിഡ്ഢിയായ മനുഷ്യച്ചെക്കൻ വഴി ഇനി ഒന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല."

അവൾ ജനാലയ്ക്കരികിലേക്ക് നടന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കി പല്ലുകൾ ഞെരിച്ചു.

"നിനക്കറിയാമല്ലോ... മനുഷ്യരുടെ ലോകത്തേക്ക് ഞങ്ങൾക്ക് നേരിട്ട് ഇറങ്ങി ഒന്നും ചെയ്യാൻ കഴിയില്ല! ഈ ഭൂമിയുടെ അധികാരം പിടിച്ചെടുക്കാൻ വേണ്ടി രഹസ്യമായി യുദ്ധം ചെയ്യുന്നത് നമ്മൾ വാമ്പയറുകൾ മാത്രമല്ല.

മനുഷ്യർ പോലും അറിയാതെ ഈ ലോകത്തിന്റെ ഇരുണ്ട കോണുകളിൽ മറ്റ് പല അമാനുഷിക വർഗ്ഗങ്ങളും ജീവിക്കുന്നുണ്ട്!

ഭൂമിയുടെ പാതാളം അടക്കിഭരിക്കുന്ന 'നാഗങ്ങൾ' (Serpent Clan) അവരുടെ വിഷം തീണ്ടിയാൽ ഒരു റോയൽ വാമ്പയർ പോലും നിമിഷങ്ങൾക്കുള്ളിൽ ചാരമായി പോകും;

കാടുകളും മലനിരകളും ഭരിക്കുന്ന 'ലൈക്കനുകൾ' (Lycans/Werewolves) ചന്ദ്രന്റെ ശക്തിയിൽ ഉണരുന്ന ഇവരുടെ നഖങ്ങൾക്ക് വാമ്പയറുകളുടെ മാംസം കീറാൻ കഴിയും.ഭൂമിയുടെ പ്രകൃതി ഊർജ്ജത്തെ നിയന്ത്രിക്കുന്ന പുരാതന 'മന്ത്രികന്മാരും മന്ത്രവാദികളും' (Witches & Warlocks);

പിന്നെ മരണത്തിന്റെ നിഴലുകൾ പോലെ ലോകത്തിന്റെ വിടവുകളിൽ ഒളിച്ചുജീവിക്കുന്ന പുരാതന 'നിഴൽ ഭൂതങ്ങൾ' (Shadow Wraiths) തുടങ്ങി ആർക്കും പിടിതരാത്ത നിരവധി വർഗ്ഗങ്ങളുണ്ട്!

നൂറ്റാണ്ടുകൾക്ക് മുൻപ് പ്രപഞ്ചത്തിന്റെ അധികാരത്തിനായി നമ്മളെല്ലാം തമ്മിൽ നടന്ന മഹായുദ്ധത്തിന് ശേഷം, ഈ വർഗ്ഗങ്ങളെല്ലാം ചേർന്ന് മനുഷ്യരുടെ നഗരങ്ങൾക്ക് ചുറ്റും തീർത്ത 'ബ്ലഡ് കവനന്റ്' (Blood Covenant) എന്ന മാന്ത്രിക കവചമുണ്ട്!

ഞങ്ങളെപ്പോലുള്ള പൂർണ്ണ

💬 Comments

View all comments