Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
ശക്തിയുള്ള റോയൽ ബ്ലഡ്സ് ആ അതിർത്തി കടന്ന് മനുഷ്യരുടെ ഉള്ളിലേക്ക് നേരിട്ട് ചെന്നാൽ, ഞങ്ങളുടെ രാജകീയ രക്തത്തിന്റെ സാന്നിധ്യം ആ കവചത്തെ ഉണർത്തും.നാഗങ്ങളും ലൈക്കനുകളും അത് തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ അവിടെയെത്തി ഞങ്ങളെ വേട്ടയാടും!
അതുകൊണ്ടാണ് മനുഷ്യരക്തം കലർന്ന നിന്നെപ്പോലുള്ള നോബിൾസിനെയും റോഗ്സിനെയും ഞാൻ ഉപയോഗിച്ചത്!"
തറയിൽ കിടന്ന് വിറച്ചിരുന്ന നോബിൾ വാമ്പയർ പതിയെ എഴുന്നേറ്റ് വീണ്ടും മുട്ടുകുത്തി നിന്നു. അപ്പോഴാണ് അവളുടെ മുഖം പെട്ടെന്ന് കറുത്തത്. അവൾ അയാളെ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു
"പറയൂ... ആ 'വൽക്കാരിയ'(Valkariya)...... അന്ന് രാത്രി അവരുടെ മുറിയിൽ വെച്ച് അനു കണ്ട ആ റോഗ് പെണ്ണ്... അവളെവിടെ?"
ആ പേര് കേട്ടതും നോബിൾ വാമ്പയറുടെ മുഖത്ത് വീണ്ടും ഭയം നിഴലിച്ചു. അയാൾ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു
"മഹാറാണീ... വൽക്കാരിയയെ ഞങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല! ആ മനുഷ്യന്റെ ബ്ലഡ് രുചിച്ച അന്നുമുതൽ അവൾക്ക് ഭ്രാന്താണ്. ഞങ്ങളുടെ ആജ്ഞകളൊന്നും അനുസരിക്കാതെ അവൾ അവളുടെ ഇഷ്ടപ്രകാരമാണ് ഇപ്പോൾ നടക്കുന്നത്!"
അത് കേട്ടതും റോയൽ വാമ്പയറുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി! അവൾ കോപം കൊണ്ട് ജ്വലിച്ചു!
അവളുടെ ഉള്ളിലെ ആ ഭീകരമായ ക്രോധം പുറത്തേക്ക് പ്രവഹിച്ചതും ആ ബംഗ്ലാവിന്റെ അന്തരീക്ഷം തന്നെ അപ്പാടെ മാറിമറിഞ്ഞു!
ഹാളിലെ താപനില പൂജ്യത്തിന് താഴേക്ക് പതിച്ച് ചുമരുകളിൽ മഞ്ഞുപാളികൾ രൂപപ്പെട്ടു. മച്ചിൽ തൂങ്ങിക്കിടന്നിരുന്ന ഷാൻഡ്ലിയറുകൾ ശക്തമായി ആടിയുലഞ്ഞ് അതിലെ വിളക്കുകളെല്ലാം ഒറ്റയടിക്ക് പൊട്ടിത്തെറിച്ചു!
വലിയ ജനാലകളുടെ ചില്ലുകൾ ഉടഞ്ഞുവീണു. തറയിലെ കരിങ്കൽ പാളികളിൽ വിള്ളലുകൾ വീഴുകയും, ഒരു കൊടുങ്കാറ്റ് ആ ഹാളിനുള്ളിൽ രൂപപ്പെട്ട് അവളുടെ കറുത്ത മുടിയിഴകളെയും വസ്ത്രത്തെയും വായുവിൽ പറത്തുകയും ചെയ്തു.
💬 Comments
View all comments