Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
അവളുടെ കയ്യിലിരുന്ന ക്രിസ്റ്റൽ ഗ്ലാസ് തവിടുപൊടിയായി തറയിൽ ചിതറിവീണു.
ആ ഭീകരമായ അന്തരീക്ഷത്തിൽ, കടുംചുവപ്പ് കണ്ണുകളുമായി നിൽക്കുന്ന അവളുടെ രൂപം കണ്ട് നോബിൾ വാമ്പയർ തറയോട് ചേർന്ന് കിടന്നു വിറച്ചു. ഇടിമുഴക്കം പോലെയുള്ള ശബ്ദത്തിൽ അവൾ അലറി:
"ശാപം! ഞാൻ പെരുമാറിയതുപോലെ ആവില്ല എന്റെ മുകളിലുള്ളവർ നിങ്ങളോട് പെരുമാറുന്നത്! അവർ ഈ കളിയിലേക്ക് പ്രവേശിച്ചാൽ... സർവ്വനാശം വിതയ്ക്കാതെ അവർ അവിടുന്ന് പോവില്ല!"
അവൾ പതിയെ ശ്വാസമെടുത്ത് തന്റെ ക്രോധത്തെ ഉള്ളിലൊതുക്കി. കൊടുങ്കാറ്റ് പതിയെ ശമിച്ചു. ഇരുട്ട് നിറഞ്ഞ ആ ഹാളിൽ അവളുടെ ചുവന്ന കണ്ണുകൾ മാത്രം തിളങ്ങിനിന്നു. അവൾ ഭ്രാന്തമായ വാശിയോടെയും ആജ്ഞാശക്തിയോടെയും മൊഴിഞ്ഞു:
"ലിലീത്ത്... ഡ്രാക്കുള പ്രഭുവിന്റെ പ്രവചനം യാഥാർത്ഥ്യമാകുന്നതിന് മുൻപ്, മറ്റേതെങ്കിലും വർഗ്ഗങ്ങൾ അവളെക്കുറിച്ച് അറിയുന്നതിന് മുൻപ്, അവളെ എനിക്ക് കിട്ടിയേ മതിയാകൂ! ഡിമൺ ലോർഡിനെ ഉണർത്താനും ഈ ഭൂമിയുടെ മുഴുവൻ അധികാരം പിടിച്ചെടുക്കാനും അവളെ എന്റെ കാൽക്കീഴിൽ എത്തിക്കണം!"))
____________________________________________
ഇഷ്ട്ടപെട്ടാൽ ലൈക്കും ഫോള്ളോയും കമന്റും ചെയ്ത് സപ്പോർട്ട് ചെയ്യുക. ഈ പാർട്ട് എഴുതാൻ നല്ലോം കഷ്ട്ടപെട്ടിട്ടുണ്ട്. കുറച്ച് റിസർച്ചും കാര്യങ്ങളും ചെയ്താണ് ഈ പാർട്ട് എഴുതിയിരിക്കുന്നത്.
കുറെ തവണ എഡിറ്റും ചെയ്തിട്ടുണ്ട്. എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല. പക്ഷെ വായിക്കുന്നവർ വെറുതെ വായിച്ചു പോവാതെ എന്തെങ്കിലും ഒക്കെ ഒരു സപ്പോർട്ട് എന്ന നിലയിൽ ചെയ്യുക അതു മാത്രമേ ഞാൻ ആവശ്യപെടുന്നുള്ളു.
അക്കൗണ്ട് ക്രീയേറ്റ് ചെയ്ത് കമന്റ് ഇടാൻ മടി ഉള്ളവർക്ക് വേണ്ടി ഇതിനായി ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ക്രീയേറ്റ് ചെയ്തിട്ടുണ്ട്. 'സ്റ്റോറീസ് കാവൽക്കരൻ' എന്ന ഐഡിയിലും നിങ്ങൾക്ക് മെസ്സേജ് അയക്കാം.....
അവസാനമായി ഇതൊരു
💬 Comments
View all comments