Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
വേറെ വഴിയില്ലല്ലോ!
എങ്ങനെയൊക്കെയോ കാല് നിലത്ത് കുത്തി, വണ്ടിയുടെ ഡോറിൽ പിടിച്ച് ഞാൻ ഒന്ന് നിവർന്ന് നിൽക്കാൻ ശ്രമിച്ചു.
അപ്പോഴാണ് പിന്നിൽ നിന്നും ആ വിളി വന്നത്...
"അഭീ......."
ഒരു പ്രത്യേക ഈണത്തിലായിരുന്നു ആ വിളി.
ആ വിളി കേട്ടതും എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു. ഞാൻ ഞെട്ടിത്തരിച്ചുപോയി.
'അഭി...!'
ഇതുവരെ 'അഭിമന്യു', 'താൻ', 'നീ' എന്നൊക്കെ വിളിച്ചവൾ, ഇത്ര പെട്ടെന്ന് 'അഭി' എന്ന് വിളിക്കാൻ മാത്രം എന്താണ് സംഭവിച്ചത്? എന്റെ കിളി പോയ തലച്ചോറിന് അതൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല.
ഞാൻ സാവധാനം തിരിഞ്ഞ്, തുറന്നുകിടന്ന ഡോറിലൂടെ അവളെ ഒന്ന് നോക്കി.
അവളുടെ മുഖത്ത് പുഞ്ചിരിയില്ല, എന്നാൽ നേരത്തെ കണ്ട ആ വെറുപ്പുമില്ല.
നിർവികാരമായ ഒരു മുഖം. എന്നാൽ...
എന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിലേക്ക് ഉടക്കി.
അവളുടെ ചുണ്ടിലെ ലിപ്സ്റ്റിക്ക് ആകെ പരന്നു കിടക്കുന്നു!
എന്റെ കണ്ണ് തള്ളിപ്പോയി.
'ഈശ്വരാ... ഞാൻ ബോധമില്ലാതെ കിടന്നപ്പോൾ ഇവളെന്നെ ഫ്രഞ്ച് കിസ്സ് വല്ലതും അടിച്ചോ?'
ഞാൻ പെട്ടെന്ന് വണ്ടിയുടെ സൈഡ് മിററിലൂടെ എന്റെ വായ ഒന്ന് പിളർത്തി നോക്കി.
ഇല്ല... നേരത്തെ മുറുക്കിത്തുപ്പിയതിന്റെ ചുവപ്പ് ഇപ്പോഴും ചുണ്ടിലും പല്ലിലുമുണ്ട്. ഈ കോലത്തിലുള്ള എന്നെയോ? ഛെ! നടക്കാൻ ചാൻസില്ല.
പിന്നെ ഇതെങ്ങനെ പറ്റി?
എനിക്ക് ചോദിക്കാതിരിക്കാൻ പറ്റിയില്ല. ഞാൻ പതുക്കെ എന്റെ തല ഡോറിന്റെ ഉള്ളിലൂടെ കാറിനകത്തേക്ക് ഇട്ടു.
അവൾ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയാണ്.
"നിന്റെ... നിന്റെ ചുണ്ടിലെ ലിപ്സ്റ്റിക്ക് ഒക്കെ പരന്നിട്ടുണ്ട്..."
ഞാൻ അത് പറഞ്ഞതും...
അവളുടെ മുഖത്തൊരു ഭാവമാറ്റം വന്നു.
ആ ഭാവമാറ്റം പെട്ടെന്നൊരു ചിരിയായി മാറി!
ആ നിമിഷമായിരുന്നു ഞാൻ അവളുടെ ആത്മാർത്ഥമായ ചിരി ആദ്യമായി കണ്ടത്. കത്തിയെരിയുന്ന റോസാപ്പൂവല്, മറിച്ച് വിടർന്നു നിൽക്കുന്ന റോസാപ്പൂവ് പോലെ...
കൂടുതൽ നേരം അവിടെ നിൽക്കാൻ എനിക്ക്
💬 Comments
View all comments