Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
ധൈര്യം വന്നില്ല. ആ ചിരിയിൽ ഞാൻ വീണുപോവുമെന്ന് തോന്നി.
അതുകൊണ്ട് ഒന്നും മിണ്ടാതെ, വേഗം തല വലിച്ച് ഞാൻ ഡോറടച്ചു തിരിച്ചു നടന്നു... അല്ല, വേച്ചു വേച്ചു നടന്നു.
ഒരു മദ്യപാനിയെപ്പോലെ താളം തെറ്റിയാണ് എന്റെ നടത്തം. പിന്നിൽ നിന്നും കാർ സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം എനിക്ക് കേൾക്കാം. ഞാൻ തിരിഞ്ഞു നോക്കിയില്ല.
ഉമ്മറപ്പടിയിലേക്ക് എത്തിയതും...
ശബ്ദം കേട്ടതുകൊണ്ടാവും, അകത്തുനിന്ന് അമ്മയും ചേച്ചിയും ഏട്ടത്തിയും ഒക്കെ ഓടി വന്നിട്ടുണ്ട്.
അവരേ കണ്ടതും ഞാൻ പരമാവതി നോർമൽ ആവാൻ ശ്രമിച്ചു
പക്ഷേ സാധിക്കുന്നില്ല......
ആദ്യത്തെ സ്റ്റെപ് കയറാൻ തുനിഞ്ഞതും ദേ പോവുന്നു ശരീരം...
"അയ്യോ..... "
വീഴാൻ പോവുന്ന എന്നേ ഏട്ടത്തിയാണ് താങ്ങി നിർത്തിയത്...
ചേച്ചിയും അമ്മയും ഏട്ടത്തിയുംകൂടി എന്നേ താങ്ങി അകത്തേ സോഫയിലേക്കിരുത്തി.
ഒരു തണുത്ത കൈ എന്റെ കവിളിൽ സ്പർശിച്ചു.
"അയ്യോടാ... എന്റെ പൊന്നു മോൻ വല്ലാതെ ക്ഷീണിച്ചല്ലോ..."
ഞാൻ കൂമ്പി തുടങ്ങിയ കണ്ണുകൾ തുറന്നു.
അമ്മയാണ്!
അമ്മയുടെ മുഖത്ത് ദേഷ്യമില്ല, പകരം ഒരിത്തിരി ഓവർ ആക്ടിംഗ് കലർന്ന വല്ലാത്തൊരു വാത്സല്യം! എന്റെ വായയിലെ മുറുക്കാനും, മുഷിഞ്ഞ ലുക്കും ഒന്നും അമ്മ കാണുന്നില്ലേ?
അടുത്ത ഊഴം ചേച്ചിയുടേതായിരുന്നു. സാധാരണ എന്നെ കണ്ടാൽ 'തൊഴിലില്ലാപ്പണ്ടം' എന്ന് തമാശക്ക് വിളിച്ച് കളിയാക്കുന്ന ചേച്ചി, സാരിത്തുമ്പ് കൊണ്ട് എനിക്ക് വീശി തരുന്നു!
ഏട്ടത്തി ഓടിപ്പോയി ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കൊണ്ടുവന്ന് എന്റെ വായയോട് ചേർത്തുപിടിച്ചുതരുന്നു...
എനിക്ക് ശരിക്കും പേടി തോന്നി. ഇതെന്താ സംഭവം? ബലി കൊടുക്കുന്നതിന് മുൻപ് ആടിനെ കുളിപ്പിച്ചു നിർത്തുന്ന പോലെ!
"പിന്നേ അഭിനയം ഒക്കെ സൂപ്പറായിരുന്നു എന്ന് മോള് വിളിച്ച് പറഞ്ഞായിരുന്നു.... "
അമ്മ നൈസ് ആയി എന്റെ പോക്കറ്റിൽ നിന്നും കാർഡ് എടുത്തുക്കൊണ്ട് പറഞ്ഞു...
"അഭിനയമോ.... മോളോ...? ഏത് മോള്... "
ഞാൻ കേട്ടതിന്റെ കുഴപ്പമാണോ അവർ പറഞ്ഞതിന്റെ
💬 Comments
View all comments