0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

വലിച്ച് ഉറങ്ങിയോ? ഛെ! നാണക്കേട്!

​ഞാൻ ഞെട്ടിപ്പിടഞ്ഞ് സീറ്റിൽ നിന്നെഴുന്നേൽക്കാൻ നോക്കി.

​

പക്ഷേ...

ശരീരത്തിന്റെ പാതി ബലം ആരോ ഊറ്റിയെടുത്തെപോലെ! കൈകാലുകൾക്ക് ഒരു സ്വാധീനവുമില്ലാത്ത അവസ്ഥ.

കണ്ണുകൾ ഇറുക്കിത്തുറന്ന് ഞാൻ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.

ഇതെന്റെ വീടാണ്! കാർ വീടിന്റെ ഗേറ്റിന് മുന്നിൽ വന്നുനിൽക്കുന്നു. എപ്പോഴാണ് ഇത്രയും ദൂരം ഓടിയെത്തിയത്? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ.

"സോറി..."

എന്തിനാണെന്ന് അറിയാതെ, എന്റെ വായിൽ നിന്നും ഒരു 'സോറി' വീണുപോയി. ക്ഷീണം കൊണ്ട് ശബ്ദം പുറത്തേക്ക് വന്നോ എന്ന് പോലും സംശയം.

അവൾ അതിന് മറുപടിയൊന്നും തന്നില്ല.

സ്റ്റിയറിംഗിൽ പിടിച്ച് മുന്നോട്ട് നോക്കി ഇരിക്കുകയാണ്.

ഞാൻ വിറയ്ക്കുന്ന കൈകൊണ്ട് ലിവർ വലിച്ച് കാറിന്റെ ഡോർ തുറന്നു. പുറത്തേക്ക് കാലെടുത്തു വെച്ചതും...

'വിറയൽ...!'

ഭൂമി കറങ്ങുന്നതാണോ അതോ എന്റെ തല കറങ്ങുന്നതാണോ? ചെവി രണ്ടും അടഞ്ഞിരിക്കുന്നു. മൂളൽ മാത്രം കേൾക്കാം.

ആ തട്ടുകടക്കാരൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം കഞ്ചാവാണോ എടുത്തിട്ട് കലക്കിയത്?

അല്ലാതെ ഒരൊറ്റ ചായ കുടിച്ച് ഇത്രയും ബോധം പോവാൻ വേറെ വഴിയില്ലല്ലോ!

എങ്ങനെയൊക്കെയോ കാല് നിലത്ത് കുത്തി, വണ്ടിയുടെ ഡോറിൽ പിടിച്ച് ഞാൻ ഒന്ന് നിവർന്ന് നിൽക്കാൻ ശ്രമിച്ചു.

അപ്പോഴാണ് പിന്നിൽ നിന്നും ആ വിളി വന്നത്...

"അഭീ......."

ഒരു പ്രത്യേക ഈണത്തിലായിരുന്നു ആ വിളി.

ആ വിളി കേട്ടതും എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു. ഞാൻ ഞെട്ടിത്തരിച്ചുപോയി.

'അഭി...!'

ഇതുവരെ 'അഭിമന്യു', 'താൻ', 'നീ' എന്നൊക്കെ വിളിച്ചവൾ, ഇത്ര പെട്ടെന്ന് 'അഭി' എന്ന് വിളിക്കാൻ മാത്രം എന്താണ് സംഭവിച്ചത്? എന്റെ കിളി പോയ തലച്ചോറിന്

💬 Comments

View all comments