Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
കിട്ടില്ല എന്ന്. സ്നേഹിക്കാൻ ഇത്രയും മനസ്സുള്ള, ഇത്രയും വലിയ നിലയിലുള്ള ഒരു കുട്ടിയെ കളയുന്നത് മണ്ടത്തരമല്ലേ?
അതുകൊണ്ട് ഞങ്ങൾ ഈ ബന്ധത്തിന് അങ്ങു സമ്മതിച്ചു!"
അമ്മ എന്റെ കൈകളിൽ സ്നേഹത്തോടെ പിടിച്ചു.
ഈ തള്ള രാവിലേ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്.... 🤔
"അമ്മ രാവിലെ പറഞ്ഞതൊക്കെ മോൻ അങ് മറന്നേക്ക്. അതൊക്കെ എന്റെ ഒരു അറിവില്ലായ്മ കൊണ്ട് പറഞ്ഞതാ... ജാതകവും പൊരുത്തവും വയസ്സും ഒന്നും നോക്കേണ്ട കാര്യമില്ല."
ശേഷം അമ്മ ശബ്ദം താഴ്ത്തി ഒരു രഹസ്യം പോലെ പറഞ്ഞു:
"പിന്നെ... അനുവിന് കുറച്ച് ദേഷ്യം കൂടുതലുണ്ട് എന്നേ ഉള്ളു. ആള് ഇത്തിരി മുൻകോപിയാ... പക്ഷേ പാവമാണ് എന്നാ മാഡം പറഞ്ഞത്.നീ അവളുടെ ജീവനാണത്രെ..."!
"മോൻ ഒന്നും ആലോചിച്ചു തല പുകയ്ക്കണ്ട. പോയി കിടന്നോ..."
പറഞ്ഞ പകുതിയും മനസ്സിലായില്ലെങ്കിൽ ഒരു വാക്ക് മാത്രം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു...
കല്ല്യാണം.....!
എവിടെ നിന്നോ ഒരു ഊർജ്ജം വന്നപോലെ. ശരീരത്തിലെ ബാക്കി ശക്തി കൂടി പെറുക്കിക്കൂട്ടി ഞാൻ ആ സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.
"നടക്കൂല തള്ളേ... ഈ കല്യാണം നടക്കൂല!"
എന്റെ ഒച്ച പൊങ്ങി. ക്ഷീണം കൊണ്ട് ശബ്ദം ഇടറിയെങ്കിലും അതിലെ ദൃഢത കണ്ട് അമ്മയും ചേച്ചിയും ഒന്ന് ഞെട്ടി.
"നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഈ കല്യാണം ഉറപ്പിച്ചത്? എന്നോട് ചോദിച്ചോ? എനിക്ക് സമ്മതമാണോ എന്ന് തിരക്കിയോ?"
ഞാൻ കിതച്ചുകൊണ്ട് എല്ലാവരെയും മാറി മാറി നോക്കി.
"അത്രക്കും പൈസ ഉള്ള ഒരു പെണ്ണിനേ താങ്ങാനുള്ള ശേഷി എനിക്കില്ല."
ഞാൻ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു.
"എനിക്ക് മാത്രമല്ല, അത്യാവശ്യം ജോലിയും കൂലിയും ഒക്കെയുള്ള നിങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ഈ കുടുംബത്തിനും കഴിയില്ല അവളെ താങ്ങാൻ. അവളുടെ ജീവിതരീതിയും നമ്മുടെ ജീവിതരീതിയും തമ്മിൽ ഏഴയലത്ത് പോലും വരില്ല. നാളെ അവളുടെ കാശിന്റെ ഹുങ്ക് കണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞാൽ
💬 Comments
View all comments