Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
ഞങ്ങൾ ഹാളിലേക്ക് കയറുന്ന ശബ്ദം കേട്ടാവണം, അച്ഛനും അമ്മയും ഞെട്ടി തിരിഞ്ഞുനോക്കി.
എന്നെ കണ്ടതും അമ്മയുടെ മുഖം ഒന്ന് മാറി. പിന്നെ ഒന്നും ആലോചിച്ചില്ല, മുന്നിലെ ടീപ്പോയിലിരുന്ന ആ പ്ലാസ്റ്റിക് ഫ്ലവർ പോട്ട് കയ്യിലെടുത്തു.
ഒരൊറ്റ ഏറ്!
സംഗതി ഒരു സിനിമയിലെന്ന പോലെ സ്ലോ മോഷനിലാണ് എന്റെ തലയുടെ സൈഡിലൂടെ പാറിപ്പോയത്. 'ശൂ...' എന്നൊരു ശബ്ദം മാത്രം കേട്ടു.
ഹോ! തള്ളക്ക് ഉന്നമില്ലാത്തത് നന്നായി... 😤
ഞാൻ ശരീരം മെല്ലേ ഒന്ന് കുടഞ്ഞു.... ശേഷം ഷർട്ടിന്റെ കോളർ ഒന്ന് പൊക്കി അമ്മയെ നോക്കി
"നിങ്ങൾക്കെന്താ തള്ളേ? സൗന്ദര്യമുള്ള ആണുങ്ങളുടെ പിന്നാലെ പെണ്ണുങ്ങൾ ഇങ്ങനെ മണപ്പിച്ചു വന്നെന്നൊക്കെ ഇരിക്കും. അതിന് ഞാനെന്ത് ചെയ്യാനാ? എന്റെ തെറ്റാണോ ഇതൊക്കെ? അല്ലേ ചേച്ചി?"
സപ്പോർട്ടിനായി ഞാൻ ചേച്ചിയുടെയും ഏട്ടത്തിയുടെയും മുഖത്തേക്ക് നോക്കി.
എന്റെ ചോദ്യം കേട്ടതും അവരുടെ രണ്ടുപേരുടെയും മുഖം കോടിപ്പോയി. ഒരുമാതിരി ചീഞ്ഞ മുട്ട കഴിച്ച പോലെ. പുച്ഛം കൊണ്ട് വികൃതമായ, കാണാൻ തന്നെ അറപ്പുളവാക്കുന്ന ആ വൃത്തികെട്ട മുഖം ഞാനെന്റെ കണ്മുന്നിൽ കണ്ടു, അതും രണ്ടെണ്ണം...
ഹ്മ്മ്.. അസൂയ... പച്ചയായ അസൂയ...
ഇവരേക്കാൾ സൗന്ദര്യമുള്ള, പണമുള്ള ഒരു പെണ്ണ് എന്നെക്കുറിച്ച് തിരക്കിയതിന്റെ കുശുമ്പ്. വേറൊന്നുമല്ല. പാവങ്ങൾ, സഹിക്കട്ടെ!
അമ്മ ഒന്നും മിണ്ടിയില്ല. പകരം ക്ഷീണത്തോടെ തലയിൽ കൈ വെച്ച് സോഫയിലേക്ക് ഒന്ന് ചാഞ്ഞു.
"അഭി... അങ്ങോട്ട് ഇരിക്ക്..."
അമ്മ ആകെ തളർന്നപോലെ സോഫയിലേക്ക് ചൂണ്ടി.
ഇനിയിപ്പോ എന്നെ എടുത്തിട്ട് പെരുമാറാനാണോ? ഏയ് ആവില്ല.....'
അമ്മയുടെ ആ ദയനീയമായ മുഖം കണ്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവിടെ ചെന്നിരുന്നു.
അമ്മ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കി. പിന്നെ പതിയെ, സ്നേഹത്തോടെ എന്റെ കൈയിൽ പിടിച്ചു...
"നിനക്കെന്താ ഈ കാര്യത്തിൽ പറയാനുള്ളത്...."
അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാനും അതിനെപ്പറ്റി കാര്യമായി ഒന്ന് ചിന്തിച്ചത്...
സത്യം പറഞ്ഞാൽ, ഏതൊരു ആണും കൊതിക്കുന്ന സൗന്ദര്യമുള്ള ഒരു മാലാഖ തന്നെയാണവൾ. അതിലൊരു സംശയവുമില്ല. പക്ഷെ, എനിക്ക് അവൾ ചേരില്ല.
പോരാത്തതിന് അവൾ എന്നെപ്പറ്റി ചോദിച്ചെന്നേ ഉള്ളൂ, എന്നെ ഇഷ്ടമാണെന്നോ കല്യാണം കഴിക്കണമെന്നോ ഒന്നും
💬 Comments
View all comments