0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

പറഞ്ഞിട്ടില്ലല്ലോ. വെറുതെ ഞാൻ മനക്കോട്ട കെട്ടിയിട്ട് അവസാനം 'അയ്യേ, ഞാൻ ഡ്രൈവർ പോസ്റ്റിന്റെ കാര്യമാ ചോദിച്ചത്' എന്നങ്ങാനും അവൾ പറഞ്ഞാൽ നാണംകെട്ട് പണ്ടാരമടങ്ങും.

​അതുകൊണ്ട് മറുപടി പറയാൻ എനിക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല. ഞാൻ അമ്മയുടെ മുഖത്തുനോക്കി വെട്ടിത്തുറന്നു പറഞ്ഞു:

​"ഏയ്... അതൊന്നും ശരിയാവില്ല അമ്മേ."

​എന്റെ മറുപടി കേട്ടതും അമ്മയുടെ മുഖത്തൊരു ആശ്വാസം തെളിഞ്ഞു. വലിയൊരു മല മുകളിൽ നിന്നും ഇറക്കിവെച്ച പോലെ അമ്മ ദീർഘശ്വാസം വിട്ടു.

​"ഹാവൂ... സമാധാനമായി. എന്റെ മോന് വിവരം വെച്ചുതുടങ്ങി."

​എന്നിട്ട് അമ്മ എനിക്ക് നേരെ തിരിഞ്ഞ് കാര്യമായിട്ട് ഉപദേശിക്കാൻ തുടങ്ങി:

​"അല്ലെങ്കിലും മോനെ, നീ ഒന്ന് ആലോചിച്ചു നോക്കിയേ... എവിടെ കിടക്കുന്ന അവള്, എവിടെ കിടക്കുന്ന നീ? ആ സൗന്ദര്യം മാത്രം നോക്കിയാൽ പോരേ...."

​അമ്മ വിരൽ മടക്കി എണ്ണാൻ തുടങ്ങി.

​"ഒന്നാമത് അവളുടെ പഠിപ്പ്... വെറും ഡോക്ടർ ഒന്നുമല്ല, വേൾഡ് ടോപ്പ് കാർഡിയാക് സർജനാണ്. ലണ്ടനിലും അമേരിക്കയിലും ഒക്കെ പോയി പഠിച്ച് വലിയ വലിയ ബിരുദങ്ങൾ വാങ്ങിയ കൊച്ചാ..."

​ഞാൻ തലയാട്ടി.

​"രണ്ടാമത് അവളുടെ പദവി... നമ്മളീ കാണുന്ന ഹോസ്പിറ്റലും, അച്ഛന്റെ ജ്വല്ലറിയും, ചേച്ചിയുടെ കമ്പനിയും ഒക്കെ അവളുടെയാ... കോടികളുടെ ആസ്തിയുണ്ട്. നാളെ നിനക്ക് ജോലി കിട്ടിയാൽ പോലും, അവളുടെ അത്ര വരുമോ?"

​അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചെറിയൊരു കുത്ത് തോന്നിയില്ലെന്നില്ല. എന്നാലും സംഭവം സത്യമായതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.

​"പിന്നെ അവളുടെ തറവാടിത്തം, സ്വഭാവം... എല്ലാം കൊണ്ടും തികഞ്ഞ ഒരു പെണ്ണാ അവൾ. എന്റെ മോന് അവൾ ചേരൂല. അത് അമ്മയ്ക്ക് നല്ല ഉറപ്പുണ്ട്."

അമ്മയുടെ എല്ലാ വാക്കുകളും കേട്ടതോടുക്കൂടി എനിക്കൊരു കാര്യം മനസ്സിലായി തള്ള എന്നേ ദത്തെടുത്തത് തന്നേ.....😐

അല്ലെങ്കിൽ ഒരു തള്ളക്ക് സ്വന്തം മോനേ ഇത്രക്കും തരം താഴ്ത്താൻ പറ്റുമോ...

അമ്മയാണത്രേ... അമ്മ.... 😤

"അതെന്താ അമ്മേ അങ്ങനെ ഒരു ടോക്ക്? നമ്മടെ അഭി അത്രക്കും മോശമൊന്നുമല്ല കേട്ടോ..."

ഏട്ടത്തി എന്നെ സപ്പോർട്ട് ചെയ്യാനായി ചാടിക്കയറി പറഞ്ഞു.

പക്ഷെ ആ സപ്പോർട്ട് കേട്ടപ്പോൾ എനിക്ക് കരയണോ ചിരിക്കണോ എന്ന് തോന്നിപ്പോയി. ഞാൻ

💬 Comments

View all comments