0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

ഏട്ടത്തിയെ ഒന്ന് സൂക്ഷിച്ചു നോക്കി.

'അത്രക്കും മോശമൊന്നുമല്ല...'

ആ വാചകം ഞാൻ മനസ്സിലിട്ട് ഒന്ന് ഉരുട്ടി നോക്കി.

അപ്പൊ ഞാൻ മോശമാണ്, പക്ഷെ സഹിക്കാൻ പറ്റാത്ത അത്രക്കും അങ്ങോട്ട് മോശമായിട്ടില്ല എന്നല്ലേ ഏട്ടത്തിയും ഈ പറഞ്ഞു വരുന്നത്? അതായത്, ഒരു ആവറേജ് മോശം!

എന്നെ താങ്ങിയതാണോ അതോ താഴ്ത്തിയതാണോ എന്ന് ഏട്ടത്തിക്ക് പോലും അറിയാത്ത അവസ്ഥ.

സ്വന്തം ഏട്ടത്തി പോലും ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക്, ഇനി എന്തിന് ഞാൻ ഇവിടെ നിൽക്കണം?

അപമാനം!

ഘോരഘോര അപമാനം!

ഇനി ഒരു നിമിഷം ഈ വീട്ടിൽ നിന്നാൽ ഇവരെന്നെ വേറേ പലതുമാക്കും...

"മതി... എനിക്ക് മതിയായി..."

ഞാൻ ദേഷ്യത്തോടെ എഴുന്നേറ്റു.

"ഇനി ഒരു നിമിഷം ഈ അപമാനം സഹിച്ചുകൊണ്ട് ഞാൻ ഈ വീട്ടിൽ നിൽക്കില്ല. ഞാൻ ഇറങ്ങുവാ..."

"എങ്ങോട്ട്?"

അമ്മ ഒരു കൂസലുമില്ലാതെ ചോദിച്ചു.

"അത്... അത്..."

പെട്ടെന്നൊരു ഉത്തരം കിട്ടിയില്ലെങ്കിലും ഞാൻ

വിട്ടു കൊടുത്തില്ല.

"എവിടേക്കെങ്കിലും... ഈ അപമാനഭാരം പേറേണ്ടി വരാത്ത എവിടേക്കെങ്കിലും..."

അതും പറഞ്ഞ് ഒരു നായകനെപ്പോലെ, നെഞ്ചും വിരിച്ച് ഞാൻ മുറിയിലേക്ക് നടക്കാൻ തുടങ്ങി..... പിന്നിൽ നിന്നും ചേച്ചിയുടെയും ഏട്ടത്തിയുടെയും അടക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാമായിരുന്നു....

ശവങ്ങൾ... 😤

രണ്ടടി വെച്ചു...

പെട്ടെന്നാണ് ഹാളിലെ നിശബ്ദത കീറിമുറിച്ചുകൊണ്ട് അമ്മയുടെ ഫോൺ റിങ് ചെയ്തത്.

അതൊരു സാധാരണ റിങ്ടോൺ ആയിരുന്നില്ല, എന്തോ സൈറൺ മുഴങ്ങുന്ന ഫീലായിരുന്നു എനിക്ക് തോന്നിയത്...

ഞാൻ തിരിഞ്ഞു നോക്കി. അമ്മ ഫോണെടുക്കുന്നില്ല. ടീപ്പോയിലിരുന്ന് വൈബ്രേറ്റ് ചെയ്യുന്ന ആ ഫോണിലേക്ക് അമ്മ നോക്കി നിൽക്കുന്നത് കണ്ടാൽ തോന്നും, അതൊരു ഫോണല്ല, പൊട്ടാൻ പോകുന്ന ടൈം ബോംബ് ആണെന്ന്!

"ആരാ അമ്മേ?"

അമ്മയുടെ ആ ഇരിപ്പ് കണ്ട് ചേച്ചി ചോദിച്ചു

"അവളാ മോളേ... അനു..."

ആ പേര് കേട്ടതും അതുവരെ ചിരിച്ചുകൊണ്ടിരുന്ന ഏട്ടത്തിയുടെ മുഖം മാറി. ആകെ വെപ്രാളമായി.

"അയ്യോ! അമ്മേ വേഗം എടുക്ക്... കട്ട് ആവുന്നതിന് മുൻപ് എടുക്ക്..."

ഏട്ടത്തിയുടെ ശബ്ദത്തിൽ നല്ല പേടിയുണ്ടായിരുന്നു. മുതലാളി വിളിക്കുമ്പോൾ തൊഴിലാളിക്ക് പേടി തോന്നുന്നത് സ്വാഭാവികം.

ഇതൊക്കെ കണ്ടപ്പോൾ എന്റെ നായക വേഷം ഞാൻ തൽക്കാലം അഴിച്ചുവെച്ചു. നടന്നുപോയ

💬 Comments

View all comments