Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
ഞാൻ അവിടെത്തന്നെ ബ്രേക്കിട്ടു. പിന്നെ പതിയെ റിവേഴ്സ് ഗിയറുമിട്ട്, വാതിലിന്റെ മറവിലേക്ക് വലിഞ്ഞു. ഒരു കള്ളനെപ്പോലെ, പാതി ശരീരം മാത്രം പുറത്തിട്ട് ഞാൻ അവരെ ഒളിഞ്ഞുനോക്കി.
അമ്മ വിറയ്ക്കുന്ന വിരലുകൊണ്ട് കോൾ അറ്റൻഡ് ചെയ്തു. എല്ലാവർക്കും കേൾക്കാൻ വേണ്ടി, ഒരു വിധത്തിൽ സ്പീക്കർ ബട്ടണും അമർത്തി.
വീടാകെ പിൻഡ്രോപ്പ് സൈലൻസ്. എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്.
നിമിഷങ്ങൾക്കുള്ളിൽ അപ്പുറത്തു നിന്നും ആ ശബ്ദം വന്നു.
"ഹലോ..."
ഉഫ്...!!
എന്തൊരു ശബ്ദം! തേനും പാലുമൊക്കെ ഒഴുകി വരുന്നതുപോലെ... ശരിക്കും ഒരു കിളിനാദം!
ആ ഒറ്റ വിളിയിൽ തന്നെ എന്റെ പകുതി ദേഷ്യവും അലിഞ്ഞുപോയി......
"യെസ്... യെസ് മാഡം..."
അമ്മ തൊണ്ടയൊക്കെ ഒന്ന് ശരിയാക്കി മൊഴിഞ്ഞു...
"സോറി ടു ഡിസ്റ്റർബ് യു...ആക്ച്വലി... കുഡ് യു പ്ലീസ് ഷെയർ അഭിമന്യുസ് കോൺടാക്ട് നമ്പർ? ഐ നീഡ് ടു ടോക്ക് ടു ഹിം പേഴ്സണലി."
അവളുടെ ആവശ്യം കേട്ടതും അമ്മ പെട്ടെന്ന് തലയുർത്തി വാതിലിന്റെ വിടവിലേക്ക് നോക്കി.
അവിടെ പാതി തല പുറത്തിട്ട്, ഒരു കള്ളനെപ്പോലെ പമ്മിയിരിക്കുന്ന എന്നെ അമ്മ കണ്ടു.
ഞാൻ കണ്ണുതള്ളി, കൈകൾ രണ്ടും വീശി 'വേണ്ട... വേണ്ട...' എന്ന് ആംഗ്യം കാണിച്ചു. കഴുത്തറുക്കുന്ന ആംഗ്യം കാണിച്ചിട്ടും അമ്മയ്ക്ക് കാര്യം മനസ്സിലാവുന്നില്ല.
'കൊടുക്കരുത്... എന്നെ ചതിക്കരുത്...' എന്ന് ഞാൻ ചുണ്ടനക്കാതെ മന്ത്രിച്ചു.
പക്ഷെ എന്റെ ദയനീയമായ ആംഗ്യം കണ്ടിട്ടും, മറുഭാഗത്ത് സംസാരിക്കുന്നത് സാക്ഷാൽ എം.ഡിയുടെ മകളാണെന്ന ബോധം വന്നപ്പോൾ അമ്മയുടെ ഉള്ളിലെ വിശ്വസ്തയായ തൊഴിലാളി ഉണർന്നു.
"ഷുവർ മാഡം... ഐ വിൽ വാട്സാപ്പ് യു റൈറ്റ് നൗ..."
എന്റെ ആംഗ്യങ്ങളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് അമ്മ പറഞ്ഞു
എന്റെ ചങ്ക് തകർന്നുപോയി!
അതുകൊണ്ടും തീർന്നില്ല, അവളുടെ അടുത്ത ചോദ്യമെത്തി...
"താങ്ക്യൂ ഡോക്ടർ... ഈസ് ഹി ഫ്രീ നൗ? ഓർ ഈസ് ഹി ബിസി വിത്ത് സ്റ്റഡീസ്?"
ദൈവമേ! ഇതാണ് ചാന്സ്!
ഞാൻ വീണ്ടും എന്റെ തല വെട്ടിപ്പൊളിച്ചുകൊണ്ട് ആംഗ്യം കാണിച്ചു.
'പഠിക്കുവാ... തിരക്കാ... ബിസിയാ...' എന്ന് വായുവിൽ വരച്ചു കാണിച്ചു. പുസ്തകം വായിക്കുന്ന പോലെ അഭിനയിച്ചു കാണിച്ചു.
എന്നെ നോക്കി അമ്മ ഒന്ന് പുച്ഛിച്ചു
💬 Comments
View all comments