0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

കണ്ണിൽ നോക്കാതെ സംസാരിക്കും.

അത് അവൾക്ക് എന്നോട് താല്പര്യമില്ലാത്തതുകൊണ്ടാണോ? അതോ വെറും നാണം കൊണ്ടാണോ? അറിയില്ല.

എന്തായാലും, ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് അനു എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.

പക്ഷേ, അവളുടെ ആ പണക്കൊഴുപ്പിന് മുന്നിൽ തലകുനിച്ചു നിൽക്കാൻ എനിക്ക് വയ്യല്ലോ. നാളെ അവളുടെ ചിലവിൽ കഴിയുന്നവനാണ് ഞാൻ എന്ന് ആരും പറയരുത്.

സ്വന്തമായി എന്തെങ്കിലും ചെയ്യണം.

അങ്ങനെ ഞാനൊരു തീരുമാനമെടുത്തു.

ഒരു മെൻസിന് വേണ്ടിയുള്ള ഒരു ചെറിയ ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങി. അധികം വലുതൊന്നുമല്ല, എന്റെ വിയർപ്പിന്റെ ഗന്ധമുള്ള ഒരു ചെറിയ സ്ഥാപനം.

കിരണിനോട് കാര്യം പറഞ്ഞു. അവൻ ഒട്ടും ആലോചിക്കാതെ ചാടിക്കയറി സമ്മതിച്ചു.

"നീ എന്ത് തുടങ്ങിയാലും ഞാനുണ്ട് കൂടെ."

വീട്ടിൽ ചോദിച്ചപ്പോഴും ആർക്കും എതിർപ്പില്ല. "എത്ര രൂപ വേണം?" എന്നാണ് അച്ഛൻ ചോദിച്ചത്. പണ്ടത്തെ ആ ഞെരുക്കമൊക്കെ മാറി, എല്ലാവരുടെയും കയ്യിൽ എന്തിനും പോന്ന കാശുണ്ട്.

അങ്ങനെ സ്വപ്നങ്ങൾ ഓരോന്നായി നെയ്തുകൂട്ടിയ ദിനങ്ങൾ...

ഇന്ന് വലിയൊരു ദിവസമാണ്.

ഞങ്ങൾ അനുവിന്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണം ഉറപ്പിക്കാൻ.

എന്തുകൊണ്ടോ അവളുടെ അമ്മയ്ക്ക് ഒരേ നിർബന്ധം, കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന്.

എന്താണിത്ര തിടുക്കം? അറിയില്ല.

ഒരുപക്ഷേ, അവൾക്ക് ജാതകദോഷം എന്തെങ്കിലുമുണ്ടോ, അതോ വേറെന്തെങ്കിലും കാരണമുണ്ടോ?

എന്തായാലും, ഞാനിന്ന് എന്റെ അനുവിനെ സ്വന്തമാക്കാൻ പോവുകയാണ്.

തുടരും...........

1k+ ലൈക്‌ ആയാൽ അടുത്ത പാർട്ട്‌ എഴുതി തുടങ്ങും....

ഞാൻ ആദ്യമേ പറഞ്ഞു ഈ കഥയിൽ ലോജിക് നോക്കരുത് എന്ന്

എന്നാലും പറയുകയാണ് ഈ കഥയിൽ ഒരു മിസ്റ്റേക്ക് ഉണ്ട്

അനു ചൈതന്യക്ക് 27 വയസാണ് ഇതിൽ പറഞ്ഞിട്ടുള്ളത് ആ പ്രായത്തിൽ ഒരു സർജൻ ആവാൻ സാധിക്കില്ല. Min ഒരു 29 0ർ 30 എങ്കിലും ആവണം. ആ ഒരു മിസ്റ്റേകിന് ആദ്യം തന്നേ ക്ഷമ ചോദിക്കുന്നു....

ഈ കാര്യങ്ങൾ എന്തായാലും മാറ്റാൻ നിർവാഹമില്ല

💬 Comments

View all comments