Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
ഈ നിമിഷം ഞങ്ങൾ ഈ ജോലി രാജിവെക്കാം അഭി... ഞങ്ങൾക്ക് നീയാണ് വലുത്..."
കണ്ണീരോടെ ഏട്ടത്തി അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞ് അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
അവർ ഇടക്കിടക്ക് ചോദിക്കും, "നിനക്ക് ഈ കല്യാണത്തിന് പൂർണ്ണ സമ്മതമാണോ?" എന്ന്.
ആദ്യമൊക്കെ ഞാൻ "മ്മ്... ഓക്കെ..." എന്നൊരു ഒഴുക്കൻ മട്ടിലായിരുന്നു മറുപടി പറഞ്ഞിരുന്നത്.
എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ മാറി.
അനു...
അവൾ പതിയെപ്പതിയെ എന്റെ മനസ്സിൽ ഒരു കൂടുകൂട്ടി തുടങ്ങിയിരുന്നു.
അത് കൂട്ടിയുറപ്പിക്കാം വിധം ഞങ്ങൾ ഇടയ്ക്കിടെ കാണുമായിരുന്നു. വലിയ സംസാരമൊന്നുമില്ല. ഞാൻ ചോദിക്കുന്നതിന് മറുപടി പറയും, അത്രമാത്രം. പക്ഷേ, അവളുടെ പെരുമാറ്റത്തിൽ എവിടെയോ... എന്തോ ഒരു ഇഷ്ടക്കേട് പോലെ എനിക്ക് തോന്നുമായിരുന്നു.
ചിലപ്പോൾ എന്നെ കാണുമ്പോൾ മുഖം തിരിക്കും, അല്ലെങ്കിൽ കണ്ണിൽ നോക്കാതെ സംസാരിക്കും.
അത് അവൾക്ക് എന്നോട് താല്പര്യമില്ലാത്തതുകൊണ്ടാണോ? അതോ വെറും നാണം കൊണ്ടാണോ? അറിയില്ല.
എന്തായാലും, ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് അനു എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.
പക്ഷേ, അവളുടെ ആ പണക്കൊഴുപ്പിന് മുന്നിൽ തലകുനിച്ചു നിൽക്കാൻ എനിക്ക് വയ്യല്ലോ. നാളെ അവളുടെ ചിലവിൽ കഴിയുന്നവനാണ് ഞാൻ എന്ന് ആരും പറയരുത്.
സ്വന്തമായി എന്തെങ്കിലും ചെയ്യണം.
അങ്ങനെ ഞാനൊരു തീരുമാനമെടുത്തു.
ഒരു മെൻസിന് വേണ്ടിയുള്ള ഒരു ചെറിയ ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങി. അധികം വലുതൊന്നുമല്ല, എന്റെ വിയർപ്പിന്റെ ഗന്ധമുള്ള ഒരു ചെറിയ സ്ഥാപനം.
കിരണിനോട് കാര്യം പറഞ്ഞു. അവൻ ഒട്ടും ആലോചിക്കാതെ ചാടിക്കയറി സമ്മതിച്ചു.
"നീ എന്ത് തുടങ്ങിയാലും ഞാനുണ്ട് കൂടെ."
വീട്ടിൽ ചോദിച്ചപ്പോഴും
💬 Comments
View all comments