0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

വന്നാലും നേരിടാം.

ഞാൻ പതുക്കെ സോഫയിൽ നിന്നും എഴുന്നേറ്റു.

"എനിക്കൊന്നും അറിയില്ല ഏട്ടാ... ഞാൻ ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല."

ഞാൻ ഒരു ദീർഘശ്വാസം വിട്ടു.

"നിങ്ങൾ എന്താന്ന് വെച്ചാൽ ചെയ്തോ... എനിക്ക് സമ്മതമാണ്."

അത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.

പിന്നിൽ നിന്നും അമ്മയുടെയും ഏട്ടത്തിയുടെയും ആശ്വാസവാക്കുകളും സന്തോഷവും കേൾക്കാമായിരുന്നു. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. എന്റെ മനസ്സ് മുഴുവൻ ആ പഴയ ചോദ്യത്തിലായിരുന്നു...

'എവിടെ വെച്ചാണ് അനു എന്നെ കണ്ടത്? എപ്പോഴാണ് അവൾക്ക് എന്നോട് ഇഷ്ടം തോന്നിയത്?'

ഉത്തരം കിട്ടാത്ത ആ ചോദ്യവുമായി ഞാൻ മുറിയിലേക്ക് നടന്നു.......

************************

പിന്നീടുള്ള കുറച്ച് ആഴ്ചകൾ...

ചൈനയുടെ ബുള്ളറ്റ് ട്രെയിൻ പാഞ്ഞുപോകുന്ന വേഗത്തിലായിരുന്നു പിന്നീടുള്ള എന്റെ ജീവിതം.

കണ്ണൊന്നു ചിമ്മിത്തുറക്കുന്ന വേഗത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.

വീട്ടിലാകെ ഐശ്വര്യത്തിന്റെ ഒരാരവം.

ചേച്ചിക്കും ഏട്ടത്തിക്കും പ്രൊമോഷൻ കിട്ടി, അതും കൈനിറയെ ശമ്പളത്തിൽ. പിന്നാലെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളിലും വലിയ മാറ്റങ്ങൾ.

പണ്ട് സാമ്പത്തികം ഉണ്ടായിട്ടും ബുദ്ധിമുട്ട് പറഞ്ഞ് നെടുവീർപ്പിട്ടിരുന്ന വീട്ടിൽ, ഇപ്പോൾ ചിരിയും കളിയും മാത്രം.

പക്ഷേ, അവരുടെയൊക്കെ മുഖത്തെ ഈ അമിതസന്തോഷം കാണുമ്പോൾ എന്റെ ഉള്ളിൽ എവിടെയോ ഒരു കനൽപ്പാട് നീറിപ്പുകഞ്ഞു.

'ഇതൊക്കെ എന്നെ വിറ്റ് കിട്ടിയ പൈസയാണോ? എന്റെ കല്യാണം എന്ന കച്ചവടത്തിന്റെ ലാഭവിഹിതമാണോ ഈ കാണുന്നതെല്ലാം?'

ആ ചിന്ത എന്റെ മുഖത്ത് നിഴൽ വീഴ്ത്തിയിരുന്നു. അധികം വൈകാതെ ഏട്ടത്തിയും ചേച്ചിയും അത് കണ്ടുപിടിച്ചു. എന്റെ ഉള്ളിലെ സംശയം തിരിച്ചറിഞ്ഞതും, അവരുടെ മുഖത്തെ സന്തോഷം കെട്ടുപോയി. അത് അവരെ വല്ലാതെ വേദനിപ്പിച്ചു.

"നിനക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ,

💬 Comments

View all comments