Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
കിരൺ പറഞ്ഞപ്പോൾ അതൊന്നും ഓർത്തില്ല.
"അതേസമയം... ഞാൻ തിരക്കിയടത്തോളം അനു ചൈതന്യ എന്ന് പറയുന്ന വ്യക്തി ക്ലീൻ ആണ്. ബിസിനസ്സിലോ വ്യക്തിജീവിതത്തിലോ ഒരു മോശം പേരും കേട്ടിട്ടില്ല. നല്ല അന്തസ്സുള്ള കുടുംബം. അതുകൊണ്ട് അവൾ കള്ളം പറയാൻ സാധ്യതയില്ല. പക്ഷെ..."
ഏട്ടൻ ഒന്ന് നിർത്തി, എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
"ഈ കണക്കുകൂട്ടലുകൾ എവിടെയോ തെറ്റുന്നുണ്ട്. നിനക്ക് ഇതിൽ എന്താ പറയാനുള്ളത്? നിനക്ക് അവളെ മുൻപ് എവിടെയെങ്കിലും വെച്ച് കണ്ടതായി ഓർമ്മയുണ്ടോ?"
"ഇല്ല..."
ഞാൻ തലയാട്ടി.
എന്റെ ഓർമ്മയിൽ ഒരിടത്തുപോലും അങ്ങനെയൊരു മുഖമില്ല. ഇന്നലെ കണ്ടതല്ലാതെ, അതിനു മുൻപ് അനു ചൈതന്യ എന്നൊരാളെ ഞാൻ കണ്ടിട്ടുപോലുമില്ല.
ഏട്ടന്റെ ചോദ്യം എന്റെ ഉള്ളിലും വലിയൊരു ചോദ്യചിഹ്നമായി മാറി.
ശരിയാണല്ലോ... എന്റെ ലോകം വളരെ ചെറുതാണ്. വീട്, കളിക്കാൻ പോവുന്ന പറമ്പ് , പിന്നെ ഇടയ്ക്കൊന്ന് കാണുന്ന കിരൺ. അതിനപ്പുറം വലിയ സൗഹൃദങ്ങളോ കറക്കങ്ങളോ എനിക്കില്ല.
അങ്ങനെയുള്ള എന്നെ, ലണ്ടനിലും അമേരിക്കയിലും ഒക്കെ പഠിച്ചു വളർന്ന, ഒരു ഡോക്ടർ എവിടെ വെച്ച് കാണാനാണ്? അതും വർഷങ്ങൾക്ക് മുൻപ്?
ഏട്ടൻ പറഞ്ഞ 'സ്പെല്ലിങ് മിസ്റ്റേക്ക്' എനിക്കും ഫീൽ ചെയ്തു തുടങ്ങി.
എവിടെയോ എന്തോ ഒരു കണ്ണികണ്ണികൾ തമ്മിൽ ചേരാത്തത് പോലെ...
പക്ഷേ, കിരൺ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. "അവൾക്ക് നിന്നെ ഇഷ്ടമാണ്... അത് മാത്രം നോക്കിയാൽ പോരേ?"
ഞാൻ തലയുർത്തി എല്ലാവരെയും ഒന്ന് നോക്കി. അവരുടെയൊക്കെ മുഖത്ത് പ്രതീക്ഷയും ഒപ്പം ആശങ്കയും നിഴലിക്കുന്നുണ്ട്. എനിക്കുവേണ്ടി കാത്തിരിക്കുകയാണ് അവർ.
ഇനിയും ഇത് ആലോചിച്ച് തല പുകയ്ക്കാൻ എനിക്ക് വയ്യ. എന്ത്
💬 Comments
View all comments