0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

ചോദ്യത്തിൽ ഒരു അധികാരമുണ്ടായിരുന്നെങ്കിലും, കേൾക്കാൻ നല്ല സുഖം.

"അതെ... അഭിമന്യുവാണ്. ആരാണ്?"

നമ്പർ ട്രൂകോളറിൽ കണ്ടിട്ടും അറിഞ്ഞില്ലെന്ന ഭാവം. അതാണല്ലോ ഹീറോയിസം!

"ഞാൻ അനു ചൈതന്യ. ഉർവശി ഡോക്ടറുടെ..."

"മനസ്സിലായി. എന്താ കാര്യം?"

ഞാൻ ഇടയിൽ കയറി ചോദിച്ചു. അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. എന്റെ ഈ ധിക്കാരം അവൾ പ്രതീക്ഷിച്ചു കാണില്ല.... 😏

"അത്... എനിക്ക് അഭിമന്യുവിനെ ഒന്ന് നേരിട്ട് കാണണം. പേഴ്സണലായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഇന്ന് വൈകുന്നേരം..."

അവൾ പറഞ്ഞു മുഴുമിപ്പിക്കാൻ വീണ്ടും ഞാൻ സമ്മതിച്ചില്ല. എന്റെ ഉള്ളിലെ റോക്കി ഭായ് നിമിഷം നേരംക്കൊണ്ടുണർന്നു .

മുതലാളിയുടെ മകളായാലും ഇങ്ങോട്ട് വന്ന് മുട്ടുകുത്തിയാൽ മതി എന്നൊരു തോന്നൽ.

ഞാൻ ഫോൺ ഒന്ന് മുറുക്കിപ്പിടിച്ചു. ശേഷം എല്ലാവരും കേൾക്കെ ഗൗരവത്തിൽ പറഞ്ഞു:

"കാണാം... പക്ഷേ, സ്ഥലം ഞാൻ പറയും! സമയം ഞാൻ തീരുമാനിക്കും!"

അത്രയും പറഞ്ഞ് മറുപടിക്ക് പോലും കാത്തുനിൽക്കാതെ ഞാൻ ഫോൺ അങ്ങ് കട്ട് ചെയ്ത് ഒരു മാസ്സ് ലുക്കിൽ ഫോൺ പോക്കറ്റിലിട്ടു.

ചുറ്റും നിന്നവരുടെ കിളി പോയ മുഖം കാണാൻ തന്നെ എന്ത് രസം!

ഞാൻ എഴുന്നേറ്റ് നേരെ അമ്മയുടെ അടുത്തേക്ക് നടന്നു. ശേഷം മുഖത്ത് ഒട്ടും നാണമില്ലാതെ കൈ നീട്ടി:

"അമ്മേ... എനിക്കൊരു ഒരു ലക്ഷം രൂപ വേണം. ഇപ്പൊത്തന്നെ!"

അത് കേട്ടതും അമ്മയുടെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി.

"എ... എന്തിനാടാ നിനക്ക് അത്രയും പൈസ? നിനക്ക് വല്ല പ്രാന്തുമുണ്ടോ?" അമ്മ നെഞ്ചത്ത് കൈ വെച്ച് ശ്വാസം ആഞ്ഞു വലിച്ചു.

ഞാൻ കൂളായി മറുപടി പറയാൻ തുടങ്ങി..:

"അല്ല... അവൾക്ക് എന്നെ കാണണമെന്ന്! അതും പേഴ്സണലായിട്ട്. അപ്പൊ പിന്നെ കാണാൻ പോകുന്നത് വല്ല തട്ടുകടയിലോട്ടോ പാർക്കിലോട്ടോ ആവാൻ പറ്റില്ലല്ലോ. നല്ല സ്റ്റാൻഡേർഡ് സ്ഥലത്തേക്ക് പോകണം. ഫൈവ് സ്റ്റാർ ഹോട്ടലിലോ മറ്റോ..."

ഞാൻ ഒന്ന് നിർത്തി, എല്ലാവരെയും നോക്കി.

"പിന്നെ വെറും കൈയോടെ പോകാൻ പറ്റുമോ? അവൾക്ക് എന്തെങ്കിലും നല്ല ഗിഫ്റ്റ് വാങ്ങി കൊടുക്കണം. നല്ല ഡ്രസ്സ് ഇടണം... അതിനൊക്കെ നല്ല പൈസയാവും."

അമ്മ എന്തോ പറയാൻ

💬 Comments

View all comments