Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
തുടങ്ങിയതും ഞാൻ കൈയുർത്തി തടുത്തു.
"കൂടുതൽ ചോദ്യമൊന്നും വേണ്ട.എന്റെ കുടുംബത്തിന്റെ മാനം കാക്കേണ്ടത് എന്റെ ആവശ്യമാണ് അതുകൊണ്ട്... കാശെടുക്ക്!"
എന്റെ ആ ഒഴുക്കൻ മട്ടിലുള്ള മറുപടി കേട്ട് അമ്മ സ്തംഭിച്ചുപോയി. 'ഇവൻ ഇത് എവിടെക്കൊണ്ടെത്തിക്കും' എന്നൊരു പേടി അമ്മയുടെ മുഖത്തുണ്ട്.
അമ്മ കുറച്ചുനേരം ആലോചിച്ചു.ഞാൻ കാണാൻ പോവുന്നത് വേറേ ആരെയെങ്കിലും ആയിരുന്നെങ്കിൽ ചോദിക്കേണ്ട താമസം എന്നേ വീട്ടിൽ നിന്നും പുറത്താക്കിയേനെ, എന്നാൽ കക്ഷി നമ്മടെ അനു ചൈതന്യയായത് ക്കൊണ്ട് റിസ്ക് എടുക്കാൻ അമ്മക്കോ അച്ഛനോ ബാക്കിയുള്ളവർക്കോ സാധിക്കില്ല...
കുറച്ചു നേരത്തേ ആലോചനക്കൊടുവിൽ അമ്മ നെടുവീർപ്പിട്ടു.
"ഒരു ലക്ഷമൊന്നും കയ്യിലില്ല... വേണമെങ്കിൽ ഒരു അമ്പതിനായിരം തരാം. അതും പറഞ്ഞ് ഇനി ചോദിച്ചുകൊണ്ട് വന്നേക്കരുത്."
അമ്മ താൽപ്പര്യമില്ലാത്ത മട്ടിൽ മുഖം വെട്ടിച്ച് പറഞ്ഞു.
യെസ്...!!'
തള്ള വിശ്വസിച്ചു! ഡോക്ടർ അന്നെന്നേ ഉള്ളു തള്ളക്ക് ബുദ്ധിയില്ല..
സംഗതി വർക്ഔട് ആയെങ്കിലും തൽക്കാലത്തേക്ക് ഗൗരവം വിടാൻ നിൽക്കേണ്ട..
"മ്മ്... തൽക്കാലം അത് മതി. ബാക്കി നമുക്ക് അഡ്ജസ്റ്റ് ചെയ്യാം."
ചേച്ചിയും ഏട്ടത്തിയും ഇപ്പോഴും അന്തംവിട്ട് നിൽക്കുകയാണ്.
"അപ്പൊ എങ്ങനെയാ... ക്യാഷ് ആണോ അതോ കാർഡ് ആണോ!"
"ഇതാ... അമ്പതിനായിരത്തിന്റെ ലിമിറ്റ് ഉണ്ട്. നോക്കി ചിലവാക്കണം..."
അമ്മ നെടുവീർപ്പിട്ടുകൊണ്ട്, മനസ്സില്ലാമനസ്സോടെ പേഴ്‌സിൽ നിന്നും എടിഎം കാർഡ് എടുത്ത് എനിക്ക് നേരെ നീട്ടി. മുഖത്ത് അപ്പോഴും അനിഷ്ട്ട ഭാവമുണ്ടായിരുന്നു...
ഞാൻ അതൊന്നും ഗൗനിക്കാതെ, തികഞ്ഞ പുച്ഛത്തോടെ ആ കാർഡ് രണ്ട് വിരൽ കൊണ്ട് റാഞ്ചി എടുത്തു.
"മ്മ്... കാണാം..."
ഒരു മുരളലോടെ ഞാൻ തിരിഞ്ഞു നടന്നു.
പിന്നെ അങ്ങോട്ട് ഒരു നടപ്പായിരുന്നു... സാക്ഷാൽ രജനികാന്ത് സ്റ്റൈലിൽ! സ്ലോ മോഷനിൽ, തല ഉയർത്തി, നെഞ്ച് വിരിച്ച്... ഓരോ ചുവടിലും ആ തറ കുലുങ്ങുന്നുണ്ടോ എന്ന് തോന്നും വിധം ഗമയിൽ ഞാൻ നീങ്ങി.
ചേച്ചിയും ഏട്ടത്തിയും അച്ഛനും അമ്മയും ഒക്കെ എന്റെ പിന്നിൽ അന്തംവിട്ട് നിൽക്കുകയാണ് എനിക്ക് അവരേ നോക്കാതെ തന്നേ മനസ്സിലായിരുന്നു... അതുക്കൊണ്ടുതന്നെ ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ലാ,സാവധാനം നടന്ന് ഹാളിന്റെ മൂലയിലേക്ക് നീങ്ങി.
ഹാളിന്റെ ആ വളവ് തിരിഞ്ഞ്, അവരുടെ കണ്ണിൽ നിന്നും മറഞ്ഞതും...
പിന്നെ
💬 Comments
View all comments