0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

ഒരൊറ്റ ഓട്ടമായിരുന്നു!

ആരും കാണുന്നില്ലെന്ന് ഉറപ്പായ നിമിഷം, കാലിന് ചിറക് മുളച്ച പോലെ ഞാൻ റൂമിലേക്ക് വെച്ചുപിടിച്ചു. ശരവേഗത്തിൽ റൂമിലെത്തി, വാതിലടച്ചു കുറ്റിയിട്ടു.

ശേഷം കയ്യിലിരുന്ന ആ എടിഎം കാർഡിലേക്ക് നോക്കി...

"മുത്തേ... നീ എൻ ഖൽബാണ്..."

ഞാൻ ബെഡിലേക്ക് മലർന്നു കിടന്നു, കയ്യിലിരുന്ന ആ എടിഎം കാർഡ് നെഞ്ചോട് ചേർത്തുപിടിച്ചു.

ആദ്യം തന്നെ ഈ പഴയ കട്ടപ്പുറത്തെ ഫോൺ ഒന്ന് മാറ്റണം. ഒരു ഐഫോൺ ഒപ്പിക്കണം, അല്ലെങ്കിൽ വേണ്ട, നല്ലൊരു ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് മതി. 50,000 രൂപയുണ്ടല്ലോ! എന്ത് വാങ്ങണം എന്ന് ആലോചിച്ചപ്പോൾ തന്നെ മനസ്സ് ലഡു പൊട്ടി.

പക്ഷേ, ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. ചിന്തകൾ മെല്ലെ അനു ചൈതന്യയിലേക്ക് തിരിഞ്ഞു.

ആ മാരണം... അതെ, അതൊരു മാരണം തന്നെയാണ്.

എങ്ങനെയെങ്കിലും അവളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം.

ഇപ്പൊത്തന്നെ എന്റെ കുടുംബം മൊത്തം അവളുടെ അടിമകളാണ്. ഞാൻ കൂടി ആ വലയിൽ വീഴാൻ പാടില്ല. ഇന്ന് വൈകുന്നേരം കാണുമ്പോൾ തന്നെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയണം. 'എന്നെ വിട്ടേക്ക് ചേച്ചി, എനിക്ക് ഇതിലൊന്നും താല്പര്യമില്ല' എന്ന് മുഖത്തുനോക്കി പറയണം.

പക്ഷേ...

അവളെ എന്നന്നേക്കുമായി ഒഴിവാക്കണം എന്ന് ചിന്തിച്ചപ്പോൾ... നെഞ്ചിനുള്ളിൽ എവിടെയോ, വല്ലാത്തൊരു അസ്വസ്ഥത. ഒരു ചെറിയ നീറ്റൽ പോലെ.

എന്താ എനിക്ക് പറ്റിയത്? ഇന്നലെ മാത്രം കണ്ട ഒരു പെണ്ണിനെ ഓർത്ത് എന്തിനാ ഇങ്ങനൊരു വിഷമം?

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഇരുട്ടിൽ അവളുടെ ആ മുഖം വീണ്ടും തെളിഞ്ഞു വന്നു. ആ ചിരി, ആ കണ്ണുകൾ, ആ ശരീരം...

സത്യം പറഞ്ഞാൽ, അവൾ ഒരു കോടീശ്വരി അല്ലായിരുന്നെങ്കിലോ? വെറുമൊരു സാധാരണ വീട്ടിലെ പെൺകുട്ടി ആയിരുന്നെങ്കിൽ... എനിക്ക് അധ്വാനിച്ച് അവളെ നോക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ...

ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ലായിരുന്നു. ചാടിക്കയറി യെസ് പറഞ്ഞേനെ!

കാരണം, ആ സൗന്ദര്യം... ആ തന്റേടം... അത് ഏതൊരു ആണിന്റെയും സ്വപ്നമാണ്. അവളെപ്പോലൊരു പെണ്ണ് കൂടെയുണ്ടെങ്കിൽ ജീവിതം സ്വർഗ്ഗമായേനെ.

പക്ഷേ ഇത്...

ഇത് നടക്കേണ്ടതല്ല. ആകാശവും ഭൂമിയും തമ്മിലുള്ള അന്തരം. ആ പണക്കൊഴുപ്പും എന്റെ ഇല്ലായ്മയും തമ്മിൽ ഒരിക്കലും ചേരില്ല.

💬 Comments

View all comments