Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
പ്രേമം കണ്ണില്ലാത്തതാവാം, പക്ഷെ ജീവിതത്തിന് കണ്ണും കാതും ഒക്കെ വേണം. ഭാവിയിൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.എല്ലാം ചോദ്യചിഹ്നമാകും.
വേണ്ട അഭിമന്യു... മോഹിക്കരുത്. നിനക്ക് വിധിച്ചതല്ല അത്.
ആ ചിന്തയോടെ, ഒരു നെടുവീർപ്പോടെ ഞാൻ തിരിഞ്ഞുകിടന്നു. മനസ്സിലെ ആഗ്രഹം കടിച്ചമർത്തിക്കൊണ്ട്...
ഒന്ന് തിരിഞ്ഞു മറിഞ്ഞ ശേഷം ഞാൻ ഫോൺ കയ്യിലെടുത്തു, വാട്സാപ്പ് തുറന്നു.
'Anu Chaithanya'
ആ പേരിലേക്ക് കുറച്ചു നേരം നോക്കിയ ശേഷം ഒട്ടും താമസിക്കാതെ ഞാൻ ടൈപ്പ് ചെയ്തു തുടങ്ങി...:
"Today 5 PM. Grand Hyatt, Bolgatty. Coffee Shop."
മെസ്സേജ് അയച്ച് ബ്ലൂ ടിക്ക് വീഴുന്നത് വരെ നോക്കിയിരുന്നു. അവൾ കണ്ടു. മറുപടിയൊന്നും വന്നില്ല, സമ്മതം എന്ന് കരുതിയാൽ മതി.
പെട്ടെന്നാണ് അവളുടെ പ്രൊഫൈൽ പിക്ചറിലേക്ക് (DP) എന്റെ കണ്ണുടക്കിയത്. ഞാൻ അതൊന്ന് സൂം ചെയ്തു നോക്കി. സ്വന്തം ഫോട്ടോയോ പൂച്ചക്കുട്ടിയുടെ ചിത്രമോ ഒന്നുമല്ല.
കത്തിയെരിയുന്ന ഒരു ചുവന്ന റോസാപ്പൂവ്!
കറുത്ത പശ്ചാത്തലത്തിൽ, ജ്വലിച്ചു നിൽക്കുന്ന ഒരു റോസാപ്പൂവ്. അത് കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. പണക്കാരിയാണെങ്കിലും എന്തോ സങ്കടം ഉള്ളിലിരിപ്പുണ്ടെന്ന് തോന്നുന്നു.
ഞാൻ ഫോൺ നെഞ്ചോട് ചേർത്ത് കണ്ണുകളടച്ചു കിടന്നു.
വെറുതെ അങ്ങോട്ട് പോയി "എനിക്ക് താല്പര്യമില്ല" എന്ന് മാന്യമായി പറഞ്ഞാൽ ചിലപ്പോൾ അവൾ സമ്മതിച്ചില്ലെങ്കിലോ? കാരണങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം മുട്ടും.
അതുകൊണ്ട് അത് പറ്റില്ല.
അവൾ ഇങ്ങോട്ട് പറയണം, "ഇറങ്ങി പോടാ... നിന്നെപ്പോലൊരുത്തനെ എനിക്ക് വേണ്ട" എന്ന്. അവൾക്ക് എന്നോട് വെറുപ്പ് തോന്നണം.
അതിന് ഞാൻ എന്ത് ചെയ്യണം?
ഒരു നിമിഷം ഞാൻ ആലോചിച്ചു.
തനി ലോക്കൽ ആവണം!
സംസാരത്തിലും നടപ്പിലും എടുപ്പിലും ഒക്കെ ഒരു ക്ലാസ്സില്ലാത്തവൻ ആവണം. കണ്ടാൽ പുച്ഛം തോന്നുന്ന, സംസാരിച്ചാൽ വെറുക്കുന്ന, മര്യാദ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരൊന്നൊന്നര കൂതറയാവണം ഞാൻ.
എന്റെ വർത്തമാനം കേട്ട് അവൾ ചായ പോലും കുടിക്കാതെ ഇറങ്ങി ഓടണം. അതാവണം ലക്ഷ്യം.
ഞാൻ ഒന്ന് നെടുവീർപ്പിട്ടു. മനസ്സിലെ ഇഷ്ടം കടിച്ചമർത്തി, മുഖത്തൊരു കള്ളച്ചിരി വരുത്തി ഞാൻ എഴുന്നേറ്റു.
*************************
സമയം 4 മണി
അമ്മയും,ചേച്ചിയും,അച്ഛനും ഏട്ടത്തിയുമൊക്കെ എങ്ങോട്ടോ പോയിട്ടുണ്ട്.... കുറച്ച് നേരം
💬 Comments
View all comments