0%

Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

ഉറങ്ങിയ കാരണം ചോദിക്കാൻ പറ്റിയില്ല. അവരോട്ടും എന്നോട് പറഞ്ഞതുമില്ല...

അതേതായാലും നന്നായി...

ഞാൻ വീണ്ടും റൂമിലേക്ക് കയറി

അലമാര തുറന്ന് ഏറ്റവും അടിയിൽ കിടന്നിരുന്ന, നിറം മങ്ങിയ ഒരു ചുവപ്പും കറുപ്പും കള്ളിയുള്ള ഷർട്ട് ഞാൻ തപ്പിയെടുത്തു. കൂടെ ഒരു കറുത്ത മുണ്ടും..

ഷർട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടൺ ഇട്ടില്ല. മുണ്ട് മടക്കിക്കുത്തി, ഒരു ടവൽ തോളിലിട്ടു. മുടി ചീകി ഒതുക്കിയില്ല, പകരം കാട് പിടിച്ചപോലെ ആക്കി വെച്ചു. പിന്നെ അടുക്കളയിൽ പോയി, കുറച്ച് വെറ്റിലയും അടക്കയും ചുണ്ണാമ്പും സംഘടിപ്പിച്ചു.

ഞാൻ കണ്ണാടിയിൽ നോക്കി.

ഹോ! എന്തൊരു ലുക്കാടാ നിനക്ക്! ചന്തയിൽ മീൻ വെട്ടാൻ നിൽക്കുന്നവനെപ്പോലെയുണ്ട്. ഇത് കണ്ട് അവൾ പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...

ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.

വഴിയിൽ നിന്ന് വെറ്റിലയും പാക്കും വായിലിട്ട് നന്നായി ഒന്ന് ചവച്ചു. വായ ആകെ ചുവന്നു തുടുത്തു.

ഹയാത്ത് ഹോട്ടലിന്റെ ഗേറ്റിന് മുന്നിൽ ഞാൻ ഓട്ടോ ഇറങ്ങി.

ഫൈവ് സ്റ്റാർ ഹോട്ടലാണ്. നല്ല ടിപ് ടോപ്പ് ആയി വരുന്നവരുടെ ഇടയിൽ, കൈലി മടക്കിക്കുത്തി, വായിൽ മുറുക്കാനുമായി നിൽക്കുന്ന എന്നെ കണ്ട് സെക്യൂരിറ്റി ചേട്ടൻ കള്ളനെ നോക്കുന്നത് പോലെ നോക്കുന്നുണ്ട്.

ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല. ഗേറ്റിന്റെ സൈഡിലെ ഒരു തൂണിൽ ചാരി, ഒരു കലാഭവൻ മണി സ്റ്റൈലിൽ ഞാൻ കാത്തുനിന്നു.

ഏകദേശം ഒരു അഞ്ച് മണിയായി കാണും.

ഒരു വലിയ കറുത്ത കാർ ഒഴുകി വരുന്നത് കണ്ടു. റോൾസ് റോയ്സ്!

അത് പോർട്ടിക്കോയിൽ വന്ന് നിന്നു. ഡ്രൈവർ ഓടിവന്ന് വാതിൽ തുറന്നു.

അനു ചൈതന്യ!

അവൾ ഇറങ്ങി. ഇത്തവണ മോഡേൺ ഡ്രസ്സ് ആണ്. ജീൻസും ടോപ്പും കൂളിംഗ് ഗ്ലാസും ഒക്കെ വെച്ച്, ഒരു ഹോളിവുഡ് നടിയെപ്പോലെ. ആ പരിസരം മൊത്തം അവളുടെ പെർഫ്യൂമിന്റെ മണം കൊണ്ട് നിറഞ്ഞു നിന്നു...

അവൾ ഗ്ലാസ് മാറ്റി ചുറ്റും നോക്കി. എന്നെ കണ്ടില്ല. കാണാൻ വഴിയില്ലല്ലോ, ഞാൻ തൂണിന്റെ മറവിലാണല്ലോ.

അവൾ നേരെ ഹോട്ടലിന്റെ ലോബിയിലേക്ക് നടക്കാൻ തുടങ്ങി. എസിയിൽ ഇരുന്ന് കാപ്പി കുടിക്കാമെന്നാവും വിചാരം.

ഞാൻ പതുക്കെ തൂണിന്റെ മറവിൽ നിന്നും ഇറങ്ങി,

💬 Comments

View all comments