Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]
ഞങ്ങളെല്ലാവരും കസേരയിൽ നിന്നും എഴുന്നേറ്റു. ആ വലിയ കാന്റീനിലെ എല്ലാവരുടെയും നോട്ടം അപ്പോഴും ഞങ്ങളുടെ നേരെ തന്നെയായിരുന്നു. കാഷ് കൗണ്ടറിൽ പോയി ബില്ല് കൊടുത്ത് ഞങ്ങൾ പുറത്തേക്ക് നടന്നു.
യാതൊന്നും സംഭവിക്കാത്തതുപോലെ, ഗൗരവത്തിൽ ഡോക്ടർ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ട് അനുവാണ് മുന്നിൽ നടക്കുന്നത്. അവൾക്ക് പിന്നിലായി നടക്കുമ്പോഴും, ആ മെഡിക്കൽ സ്റ്റുഡന്റസ് എന്തുകൊണ്ടാണ് അവളെ അത്രയും ഭയപ്പെട്ടതെന്നും, എന്നെ നോക്കിയ ആ ഒറ്റ നോട്ടവും എന്റെ മനസ്സിൽ കിടന്ന് വല്ലാതെ കറങ്ങുന്നുണ്ടായിരുന്നു.
💬 Comments
View all comments