0%

Chapter Title : ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

ക്രൂരൻ!

പക്ഷേ ഇതിനു പിന്നിലൊരു കഥയുണ്ട് സുഹൃത്തുക്കളെ... ഒരു ഫ്ലാഷ്ബാക്ക്!

കുറച്ചു മാസം മുൻപ് ഞാനും ഏട്ടനും ഏട്ടത്തിയും കൂടി ഒരു വാട്ടർ പാർക്കിൽ പോയി. ചേച്ചിക്ക് വരാൻ പറ്റില്ലായിരുന്നു, അവൾക്ക് ഏതോ കല്യാണമുണ്ടായിരുന്നു.

ഞങ്ങൾ അവിടെ വെള്ളത്തിൽ കിടന്ന് കുത്തി മറിഞ്ഞ് തിരിച്ചു വന്നത് നല്ല പനിയും കൊണ്ടാണ്. മൂന്നുപേരും പനി പിടിച്ച് പുതച്ചു മൂടി കിടക്കുകയാണ്.

ആ സമയത്ത് ഈ പിശാശ് എന്താ ചെയ്തെന്നോ?

എന്നെക്കൊണ്ടുപോവാതെ ഒറ്റയ്ക്ക് പോയി എന്നും പറഞ്ഞ് നല്ല മൊരിഞ്ഞ ഫ്രൈഡ് ചിക്കനും വാങ്ങിച്ച് ഞങ്ങളുടെ നടുവിൽ വന്നിരുന്ന്, ആ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിപ്പിച്ച്, "ആഹാ... എന്ത് രുചി..." എന്ന് പറഞ്ഞ് ഞങ്ങളെ നോക്കി കൊതിയൂട്ടി തിന്നു!

പനി കാരണം പച്ചവെള്ളം പോലും ഇറങ്ങാത്ത ഞങ്ങളുടെ മുന്നിലിരുന്ന് അവൾ ആ എല്ല് കടിച്ചു വലിക്കുമ്പോൾ ഞങ്ങളുടെ നെഞ്ച് തകർന്നു പോയിരുന്നു!

അന്ന് ഞങ്ങൾ മനസ്സിൽ കുറിച്ചിട്ടതാണ്... ഇതിനൊരു പണി കൊടുക്കുമെന്ന്.

അന്നത്തെ ആ ക്രൂരതയ്ക്ക് ദൈവം ആയി കൊണ്ടുതന്ന അവസരമാണിത്. അത് വെറുതെ അങ്ങ് കളയാൻ പറ്റുമോ?

ഞാനും ഏട്ടത്തിയും പരസ്പരം നോക്കി. ഞങ്ങളുടെ ചുണ്ടിൽ ഒരേസമയം ഒരു വില്ലൻ ചിരി വിരിഞ്ഞുവന്നു .

"പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്....." ഞാൻ മനസ്സിൽ പറഞ്ഞു.

കാത്തിരിപ്പിനൊടുവിൽ ആ നേരം വന്നെത്തി!

ഓർഡർ ചെയ്ത സാധനങ്ങളുമായി വെയ്റ്റർ ചേച്ചി ഞങ്ങളുടെ ടേബിളിലേക്ക് വന്നു.

ആദ്യം വന്നത് ആവി പറക്കുന്ന രണ്ട് ചിക്കൻ ബിരിയാണിയാണ്. നല്ല നെയ്യിന്റെ മണം... കൂടെ വറുത്ത ഉള്ളിയും കശുവണ്ടിയും ഉണക്കമുന്തിരിയുമൊക്കെ വിതറിയ ആ മഞ്ഞച്ചോറ് കണ്ടപ്പോൾ തന്നെ എന്റെ വയറ്റിൽ ആരോ ചെണ്ട കൊട്ടാൻ തുടങ്ങി.

തൊട്ടുപിന്നാലെ നല്ല ചുവന്ന കളറിൽ, എണ്ണയിൽ കുളിച്ചു നിൽക്കുന്ന രണ്ട് പ്ലേറ്റ് ചില്ലി ചിക്കൻ!

അവസാനമായി, നല്ല മൊരിഞ്ഞ, ഉള്ളിയും പച്ചമുളകും ഒക്കെ ഇട്ട സ്പെഷ്യൽ ഓംലെറ്റ്!

ഞാനും ഏട്ടത്തിയും കൂടി ആ പ്ലേറ്റുകൾ ഞങ്ങളുടെ മുന്നിലേക്ക് നീക്കിവെച്ചു.

ബിരിയാണിയുടെ ആ മണം നേരെ ചേച്ചിയുടെ മൂക്കിലേക്കാണ് അടിച്ചത്. പാവം, അവളൊന്ന് തൊണ്ടയിറക്കുന്നത് എനിക്ക് കാണാമായിരുന്നു.

അപ്പോഴാണ് ആ ദുരന്തം

💬 Comments

View all comments