Chapter Title : ലവ് ബൈറ്റ് 5 [കാവൽക്കാരൻ]
വന്ന്, ചേച്ചിയെ കേൾപ്പിക്കാൻ രണ്ട് ഡയലോഗും അടിച്ച് പുള്ളി എന്നെ ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് വിളിച്ചു.
എനിക്കും പോവാൻ തോന്നി. പനി പൂർണ്ണമായി മാറാത്തതുകൊണ്ട് ചേച്ചി ഇടക്കിറങ്ങി വേണ്ടെന്ന് പറഞ്ഞെങ്കിലും ഗിരിയേട്ടൻ അവളെ തിരിച്ച് ഉപദേശിച്ച് വായടപ്പിച്ചു.
അങ്ങനെ വലിയ ഗമയിൽ എന്നെയും കൂട്ടി ഗ്രൗണ്ടിൽ പോയി.
കളി തുടങ്ങി കുറച്ചു കഴിഞ്ഞില്ല, ഏതോ ഒരു മൈരൻ ഫൗൾ വെച്ച് എന്നെ വീഴ്ത്തി. എന്റെ കാലിൽ നല്ല ഒന്നാന്തരം ഒരു മുറിവും വെച്ചു!
ചോരയുടെ ഒഴുക്ക് കണ്ടതും ഗിരിയേട്ടൻ എന്നെയും എടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് ഓടി. മുറിവൊക്കെ കെട്ടി എന്നെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും, പുള്ളി ഗേറ്റിന്റെ ഉള്ളിലേക്ക് കയറിയില്ല.
എന്നെ ഈ കോലത്തിൽ തന്റെ കൂടെ കണ്ടാൽ ചേച്ചി ആട്ടിത്തല്ലും എന്ന് ഗിരിയേട്ടന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എന്നെ ഗേറ്റിൽ ഇറക്കിവിട്ടിട്ട് കക്ഷി ഒറ്റ മുങ്ങൽ!
രക്ഷപ്പെട്ടു എന്നുവിചാരിച്ച പുള്ളിക്ക് പക്ഷെ തെറ്റുപറ്റി....
പിറ്റേ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ ചേച്ചി ഗിരിയേട്ടനെ നമ്മുടെ കവലയിൽ വെച്ച് കയ്യോടെ പിടികൂടി. പിന്നെ അവിടെ നടന്നത് ചരിത്രമാണ്! നിലത്ത് കിടന്ന ഒരു ഉണങ്ങിയ മടലും എടുത്തുകൊണ്ട് ചേച്ചി ഗിരിയേട്ടന്റെ പുറകെ ഓടിപ്പിടിച്ച് അടിച്ച അടി... ഉഫ് എന്റെമോനെ ! ഒരു യഥാർത്ഥ സൈക്കോയാണെന്റെ ചേച്ചി എന്ന് ഞാൻ ഉറപ്പിക്കുകയായിരുന്നു......
ഇവിടുത്തുകാർക്കൊക്കെ ഗിരിയേട്ടനെ എന്റെ ചേച്ചി ഇങ്ങനെ ഓടിച്ചിട്ട് തല്ലുന്നത് സ്ഥിരം കാഴ്ചയായതക്കൊണ്ട് തന്നെ അവരതൊക്കെ ചിരിച്ചു തള്ളാറാണ് പതിവ്.....
പിന്നെ ഇതൊക്കെ എന്റെ ചേച്ചി ആയതുകൊണ്ട് മാത്രമാണ് ഗിരിയേട്ടൻ സഹിക്കുന്നത് ട്ടോ.
ഗിരിയേട്ടനെപ്പോലെ ഒരുത്തന്റെ കയ്യിൽ
💬 Comments
View all comments