Chapter Title : ലവ് ബൈറ്റ് 5 [കാവൽക്കാരൻ]
ചേച്ചിയെ കണ്ണും പൂട്ടി ഏൽപ്പിക്കാം, അമ്മാതിരി സ്വർണ്ണമാണ് കക്ഷി.
അവർ തമ്മിലുള്ള ഈ കളി എങ്ങനെയെങ്കിലും അവസാനിപ്പിച്ച്, അവർ തന്നെ വന്ന് പറഞ്ഞാൽ കല്യാണം നടത്തിക്കൊടുക്കാൻ കാത്തുനിൽക്കുകയാണ് ഞങ്ങൾ രണ്ട് വീട്ടുകാരും.
എന്തായാലും ഇപ്പോൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി ഗിരിയേട്ടനാണ്. ഈ രാത്രിയിൽ, ചോരയും തല്ലിപ്പൊളിക്കലും നടന്ന എന്റെ കടയിലേക്ക് പോകാൻ ഇതിലും വലിയൊരു കൂട്ട് എനിക്ക് കിട്ടാനില്ല! ഇരുട്ടിനെയും പ്രേതങ്ങളെയുംമൊക്കെ പേടിയുള്ള എനിക്ക് ഈ ബാലയ്യ കൂട്ടിനുണ്ടെങ്കിൽ പിന്നെ ഒന്നിനെയും ഭയക്കേണ്ടതില്ലല്ലോ.
ഞാൻ വേഗം ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുകയറി ഗിരിയേട്ടന്റെ അടുത്തേക്ക് ചെന്നു...
ഉഷാന്റിയോടും ദിവാകരൻ അങ്കിളിനോടും എന്തോ കാര്യമായി സംസാരിച്ചു നിൽക്കുകയായിരുന്നു കക്ഷി.
അടുത്തേക്ക് ചെന്ന പാടെ, യാതൊരു മുഖവുരയുമില്ലാതെ ഞാൻ ചോദിച്ചു:
"ഗിരിയേട്ടൻ... എന്തൂട്ടാ ഗിരിയേട്ടന്റെ സെറ്റപ്പ്?"
എന്റെ ആ ഒറ്റ ചോദ്യം കേട്ടതും ഗിരിയേട്ടൻ മാത്രമല്ല, കൂടെ നിന്നിരുന്ന ആ രണ്ട് പ്രിൻസിപ്പൽമാരും ശരിക്കും ഒന്ന് ഞെട്ടി!
പെട്ടെന്ന് ഈ 'സെറ്റപ്പ്' എന്ന വാക്ക് കേട്ടതും ഉഷാന്റിയും ദിവാകരൻ അങ്കിളും എന്തോ കൊടുംപാതകം കേട്ടതുപോലെ തങ്ങളുടെ ഗുണസമ്പന്നനായ മകനെ വല്ലാതെ സംശയത്തോടെ അടിമുടി നോക്കി. "ഇവനീ ഏത് സെറ്റപ്പിന്റെ കാര്യമാ ഈ ചോദിക്കുന്നത്?" എന്നൊരു ചോദ്യം അവരുടെ ആ നോട്ടത്തിൽ വ്യക്തമായിരുന്നു.
അച്ഛന്റെയും അമ്മയുടെയും ആ തീപ്പൊരി നോട്ടം കണ്ടതും ഗിരിയേട്ടന്റെ കിളി പോയി.
ഇവനിവിടെ നിർത്തുകയാണെങ്കിൽ അച്ഛനമ്മമാരുടെ മുന്നിൽ തന്റെ ഇമേജ് മൊത്തത്തിൽ ഡാമേജ് ആകും എന്ന് മനസ്സിലാക്കിയ പുള്ളിക്ക് വെപ്രാളമായി.
"എടാ നീ ഒന്നിങ്ങോട്ട് വന്നേ..." എന്ന് പറഞ്ഞുകൊണ്ട് പുള്ളി വേഗം എന്റെ കയ്യിൽ കയറി പിടിച്ചു.
💬 Comments
View all comments