Chapter Title : ലവ് ബൈറ്റ് 5 [കാവൽക്കാരൻ]
കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുക്കണം എന്ന് ഞാൻ അപ്പോഴേ തീരുമാനിച്ചതാണ്.
പുട്ടും ബീഫും വാങ്ങിയ ആ കവറും പിടിച്ച് ഞാൻ മുന്നോട്ട് നടന്നു. കുറച്ചു മാറി, സ്ട്രീറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആ രൂപം ഇപ്പോഴും ഇരിപ്പുണ്ട്. ദൂരെ നിന്നു നോക്കിയപ്പോൾ അതൊരു സ്ത്രീയോ പുരുഷനോ എന്ന് വ്യക്തമായിരുന്നില്ല.
എന്നാൽ കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായത് അതും അത്ര പ്രായം തോന്നിക്കുന്നുമില്ല.... അവൾ നിലത്ത് കുത്തിയിരുന്ന് തറയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. മുഖം ഒട്ടും കാണുന്നില്ല.
ഓരോ ചുവടും മുന്നോട്ട് വെക്കുംതോറും എന്റെ നെഞ്ചിടിപ്പ് പതിയെ കൂടാൻ തുടങ്ങി. 'ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല' എന്നൊരു തോന്നൽ എവിടെ നിന്നോ എന്റെ ഉള്ളിലേക്ക് ഇരച്ചുകയറി. ആ തണുത്ത കാറ്റിലും എന്റെ ശരീരം ചെറുതായി വിയർക്കുന്നതുപോലെ.
കാരണം അവളുടെ രൂപം അങ്ങനെയായിരുന്നു.
അടുത്തേക്ക് ചെല്ലുംതോറും വല്ലാത്തൊരു ഭയം തോന്നിപ്പിക്കുന്ന വേഷവും പ്രകൃതവും. മാസങ്ങളായി എണ്ണയോ വെള്ളമോ കാണാത്ത, ജട പിടിച്ച് പാറിക്കിടക്കുന്ന കറുത്ത മുടി മുഖത്തേക്ക് മുഴുവനായി വീണുകിടക്കുന്നുണ്ട്. ദേഹത്തുള്ള വസ്ത്രം എന്ന് പറയാൻ പറ്റാത്തത്ര കീറിപ്പറിഞ്ഞ, ചെളിയും അഴുക്കും പുരണ്ട എന്തോ ഒന്ന്. പാതിരാത്രിയിലെ ആ തണുപ്പിലും കാറ്റിലും അവർ യാതൊരു അനക്കവുമില്ലാതെ ഒരു കരിങ്കല്ല് പോലെ ഇരിക്കുകയാണ്. ചുറ്റും വല്ലാത്തൊരു ദുർഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു... പഴകിയ മാംസത്തിന്റെയും അഴുക്കിന്റെയും മറ്റെന്തൊക്കെയോ ചേർന്ന ഒരു മനംമറിക്കുന്ന മണം.
എന്റെ കാലുകൾ അറിയാതെ പുറകോട്ട് വലിക്കുന്നതുപോലെ... എങ്കിലും ഞാൻ ആ പൊതിയുമായി അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു.
ഞാൻ മെല്ലെ ആ പൊതി അവൾക്ക് നേരെ നീട്ടി.
"ഇന്നാ... ഇത് കഴിച്ചോ..."
ഞാൻ പതുക്കെ പറഞ്ഞു.
പക്ഷേ അവൾ അതൊന്നും കേട്ട ഭാവമേ കാണിച്ചില്ല. ആ പൊതി വാങ്ങാൻ തയ്യാറാവാതെ, നിലത്തേക്ക് തന്നെ നോക്കി യാതൊരു അനക്കവുമില്ലാതെ അങ്ങനെ തന്നെ ഇരുന്നു.
ഞാൻ ഒന്നുകൂടി മുന്നോട്ടാഞ്ഞ്,
💬 Comments
View all comments