Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
പതുക്കെ കൂടിവരുന്നുണ്ടായിരുന്നു. കാരണം എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ആ മുഹൂർത്തം അടുത്തുകൊണ്ടിരിക്കുകയാണ്!
പുറത്ത് വല്ലാത്തൊരു ഭംഗിയുള്ള രാത്രിയായിരുന്നു അത്. ഒരു പൂർണ്ണ ചന്ദ്രൻ ആകാശത്ത് വെള്ളിത്താലികണക്കെ തിളങ്ങി നിൽക്കുന്നുണ്ട്.
ജനലഴികളിലൂടെ ആ നിലാവ് റൂമിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. പുറത്തെ മരങ്ങളിലെ ഇലകൾ കാറ്റിലുലയുമ്പോൾ, ആ നിലാവിന്റെ വെളിച്ചം വെട്ടിത്തിളങ്ങി. രാത്രിയിലെ ആ ഇളം തണുപ്പുള്ള കാറ്റിന് മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും നേർത്ത ഗന്ധമുണ്ടായിരുന്നു.
ചുറ്റും വല്ലാത്തൊരു നിശബ്ദത. ഇടയ്ക്ക് എവിടെയോ ചിലയ്ക്കുന്ന ചീവീടുകളുടെ ശബ്ദം മാത്രമാണ് ആ നിശബ്ദതയെ ഭേദിക്കുന്നത്.
ഞാൻ എന്റെ മണിയറയിൽ വല്ലാത്തൊരു നെഞ്ചിടിപ്പോടെ അവളെ കാത്തിരിക്കുകയാണ്.
റൂം മുഴുവൻ ചുവന്ന റോസാപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മനം മയക്കുന്ന സുഗന്ധം ആ മുറിയിലാകെ നിറഞ്ഞുനിൽക്കുന്നു. ബെഡിന്റെ ഒരറ്റത്ത് ഇരിക്കുമ്പോൾ എന്റെ കാലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
സിനിമയിലൊക്കെ കാണുന്ന പോലെ, കയ്യിലൊരു പാൽ ഗ്ലാസ്സും പിടിച്ച്, നാണത്താൽ തല കുനിച്ച് എന്റെ മന്ദാരം വാതിൽ തുറന്നു വരുന്നത് ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു കൊണ്ടിരുന്നു. സമയം പോകുംതോറും എന്റെ നെഞ്ചിടിപ്പ് കൂടിവന്നു.
പെട്ടെന്നാണ് വാതിലിന്റെ പിടി തിരിയുന്ന ശബ്ദം കേട്ടത്!
ഞാൻ പെട്ടെന്ന് ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു. വാതിൽ പതുക്കെ തുറന്ന് അവൾ അകത്തേക്ക് കയറി. ആ നിമിഷം എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങിപ്പോയി!
സിമ്പിളായ ഒരു വെള്ള കസവു സെറ്റ് സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്. മുടിയിലെ ആ വലിയ പൂമാലകളൊക്കെ മാറ്റി, അറ്റം മാത്രം വെറുതെയൊന്ന് കെട്ടിവെച്ചിരിക്കുന്നു. കഴുത്തിൽ ആ സ്വർണ്ണത്താലി മാത്രം. കയ്യിൽ ആ പാൽ ഗ്ലാസ്സുമുണ്ട്. ആ ലളിതമായ വേഷത്തിൽ അവളെ കണ്ടപ്പോൾ, നേരത്തെ ആ വലിയ പട്ടുസാരിയിൽ കണ്ടതിനേക്കാൾ നൂറിരട്ടി സൗന്ദര്യം എനിക്ക് തോന്നി.
അവൾ വാതിലടച്ച് എനിക്ക് നേരെ തിരിഞ്ഞതും എന്റെ കണ്ണുകൾ അറിയാതെ ഉടക്കിയത് അവളുടെ ആ സെറ്റ് സാരിയുടെ ഞൊറികൾക്കിടയിലൂടെ തെളിഞ്ഞുകാണുന്ന ആ വെളുത്ത വയറിലായിരുന്നു. സാരിയുടെ വിടവിലൂടെ ആ പൊക്കിൾച്ചുഴിയും അവിടെ വ്യക്തമായി കാണാമായിരുന്നു. ആ കാഴ്ച കണ്ടതും ഞാൻ അറിയാതെ ഒന്ന് ഉമിനീരിറക്കി അവിടെത്തന്നെ നോക്കി നിന്നുപോയി. എന്റെ കണ്ണുകൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് തന്നെ
💬 Comments
View all comments