0%

Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]

അവനിൽ നിന്നും അവൾ വേഗത്തിൽ നോട്ടം മാറ്റി. കാറിന്റെ ഗ്ലാസ്സിലെ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കി, ആരും കാണാത്ത പോലെ അവൾ ഒരു പുച്ഛചിരി ചിരിച്ചു..)

********

കുറച്ചുനേരത്തെ യാത്രയ്ക്ക് ശേഷം എന്റെ വീടിന്റെ മുറ്റത്ത് വന്ന് കാർ നിന്നു.

മുറ്റത്തെ പന്തലിൽ ഞങ്ങളെ കാത്ത് വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. വണ്ടി നിന്നതും ക്യാമറക്കാരുടെ ഫ്ലാഷുകൾ വീണ്ടും മിന്നിത്തുടങ്ങി. ഞാൻ വേഗം പുറത്തിറങ്ങി കാറിന്റെ മറുഭാഗത്തേക്ക് ചെന്ന് അവൾക്കുള്ള ഡോർ തുറന്നു കൊടുത്തു.

സാരിയുടെ തലപ്പും പിടിച്ച് യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവൾ പതുക്കെ പുറത്തേക്കിറങ്ങി.

ഉമ്മറപ്പടിയിൽ നിറനാഴിയും അഷ്ടമംഗല്യവുമായി എന്റെ അമ്മയും ചേച്ചിയും ഏട്ടത്തിയും നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ പടിക്കലേക്ക് ചെന്നതും അമ്മ സ്നേഹത്തോടെ ആരതി ഉഴിഞ്ഞു ഞങ്ങളെ സ്വീകരിച്ചു.

അവളുടെ മുഖത്ത് അപ്പോഴെങ്കിലും ഒരു ചിരി വരുമെന്ന് ഞാൻ കരുതി. എവിടെ! നാട്ടുകാരെയൊക്കെ കാണിക്കാൻ വേണ്ടി ചുണ്ടിൽ ഒരു ചെറിയ വളവ് വരുത്തി എന്നല്ലാതെ, ആ കണ്ണുകളിൽ പഴയ ആ പുച്ഛം തന്നെയായിരുന്നു.

"വലതുകാൽ വെച്ച് അകത്തേക്ക് കയറിക്കോളൂ മോളെ..."

അമ്മ സ്നേഹത്തോടെ പറഞ്ഞു.

ചേച്ചി കത്തിച്ച നിലവിളക്ക് അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. അവൾ ആ വിളക്കും പിടിച്ച്, വലതുകാൽ വെച്ച് എന്റെ വീടിന്റെ ഉമ്മറത്തേക്ക് കയറി. കൂടെ ഞാനും. അവളുടെ സൗന്ദര്യത്തെ ചൊല്ലിയുള്ള കുശുകുശുപ്പ് കേട്ടപ്പോൾ ചെറിയ അഹങ്കാരമൊന്നുമല്ല എനിക്ക് തോന്നിയത്...

മുറ്റത്ത് നിന്നിരുന്ന കിരണും ഗിരിയേട്ടനും അജുവുമൊക്കെ ആ സമയത്ത് എന്നെ നോക്കി എന്തൊക്കെയോ കളിയാക്കുന്നുണ്ടായിരുന്നു.

ഗിരിയേട്ടനാണെങ്കിൽ ഇടയ്ക്ക് എന്റെ ചേച്ചിയെ നോക്കി സൈറ്റ് അടിക്കുന്നതും ഞാൻ കണ്ടു.

നേരെ പൂജാമുറിയിൽ കൊണ്ടുപോയി വിളക്കുവെച്ച ശേഷം,

💬 Comments

View all comments