Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
മിണ്ടാതിരുന്നവൾ സംസാരിച്ചു തുടങ്ങിയല്ലോ എന്ന ആവേശത്തിൽ ഞാൻ ചാടിയെഴുന്നേൽക്കാൻ ഭാവിച്ചു.
അതുകണ്ടപ്പോൾ അവളുടെ ചുണ്ടിലൊരു കള്ളപ്പുഞ്ചിരി വിരിഞ്ഞു.
"ഏയ്... അതൊന്നും വേണ്ട, സാരമില്ല,"
എന്ന് പറഞ്ഞ് അവൾ എന്നെ നോക്കി മനോഹരമായി ഒന്നുകൂടി ചിരിച്ചു.
ഇന്ന് രാവിലെ മുതൽ ഒരു പ്രതിമ പോലെ ഗൗരവത്തിൽ ഇരുന്ന അവളുടെ ആ മാറ്റവും, ആ സംസാരവും ചിരിയും ഒക്കെ കണ്ടപ്പോൾ എനിക്ക് ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. പാവം, അവൾക്ക് എന്നോട് ദേഷ്യമൊന്നുമില്ല, വെറുതെ ഗൗരവം അഭിനയിച്ചതാണെന്ന് എനിക്ക് തോന്നി. ആ വലിയ സന്തോഷത്തിൽ, ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന പാൽ മുഴുവൻ ഞാൻ ഒറ്റവലിക്കങ് കുടിച്ചു തീർത്തു.
ഗ്ലാസ്സ് ടേബിളിൽ വെച്ച് തിരിഞ്ഞപ്പോൾ, അവൾ റൂമിലൂടെ പതുക്കെ നടന്ന് അവിടെയുള്ള ഓരോ സാധനങ്ങളും വളരെ സൂക്ഷിച്ചു നോക്കുകയാണ്.
സത്യം പറഞ്ഞാൽ അവളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് വേണ്ടി എന്റെ ആ പഴയ എളിയ റൂം ഞാൻ അടിമുടി മാറ്റിമറിച്ചിരുന്നു. കാണാൻ നല്ല രസമുള്ളതും, എന്നാൽ ഒരു ഫൈവ് സ്റ്റാർ ലക്ഷ്വറി ഫീൽ തരുന്നതുമായ ഒരു കിടിലൻ സെറ്റപ്പായിരുന്നു അത്. റൂമിന്റെ നടുവിലായി തേക്ക് തടിയിൽ പണിത, കിടന്നാൽ താഴ്ന്നു പോകുന്നത്ര സോഫ്റ്റായ ഇംപോർട്ടഡ് മെത്തയിട്ട വലിയൊരു കിങ് സൈസ് ബെഡ്.
ഒരു വശത്തെ ഭിത്തി മുഴുവൻ കവർ ചെയ്യുന്ന വലിയൊരു സ്ലൈഡിങ് ഗ്ലാസ്സ് അലമാര. മുകളിൽ ഭംഗിയുള്ള ഡെക്കറേറ്റീവ് സീലിംഗ് ഫാൻ, അതിനു താഴെയായി ഒട്ടും ശബ്ദമില്ലാത്ത ഒരു കിടിലൻ ഇൻവെർട്ടർ എ.സി.
ലൈറ്റിംഗ് ആണെങ്കിൽ റിമോട്ട് വെച്ച് മൂഡിനനുസരിച്ച് കളർ മാറ്റാൻ പറ്റുന്ന വാം ലൈറ്റുകൾ.
എന്റെ പെണ്ണ് ഇതിനേക്കാളൊക്കെ വലിയ സൗകര്യത്തിൽ ജീവിച്ചു വളർന്നവളല്ലേ... അപ്പൊ അവൾക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ! ഇതൊന്നും പോരാതെയാണ് റൂം മുഴുവൻ റോസാപ്പൂവും മുല്ലപ്പൂവും വെച്ച് അലങ്കരിച്ചിരിക്കുന്നത്.
പക്ഷേ, എന്റെ പെണ്ണിന് വേണ്ടി ഈ റൂം ഈ
💬 Comments
View all comments