0%

Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]

തന്നെ അതിഥികളെ സ്വീകരിക്കാൻ പെൺകുട്ടികൾ നിൽപ്പുണ്ട്. പനിനീർ തളിച്ചും ചന്ദനം നൽകിയും വലിയ രാജകീയ സ്വീകരണം!

ക്യാമറക്കാരുടെ ഫ്ലാഷുകൾക്കിടയിലൂടെ, ബന്ധുക്കളുടെയും കൂട്ടുകാരുടെയും കൂവലുകൾക്കും ആരവങ്ങൾക്കുമിടയിലൂടെ ഞാൻ ആ വലിയ മണ്ഡപത്തിലേക്ക് കയറി.

പൂക്കൾ കൊണ്ട് അലങ്കരിച്ച ആ മണ്ഡപത്തിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ ആ വലിയ വാതിലിലേക്ക് തന്നെയായിരുന്നു. എന്റെ പെണ്ണ് എപ്പോഴാണ് വരിക എന്നോർത്ത് ഹൃദയം പടപടാന്ന് മിടിച്ചുകൊണ്ടിരുന്നു.

പെട്ടെന്നാണ് നാദസ്വരത്തിന്റെ താളം മാറിയത്. ഓഡിറ്റോറിയത്തിലെ മുഴുവൻ ആളുകളുടെയും കണ്ണുകൾ ആ പ്രധാന വാതിലിലേക്ക് തിരിഞ്ഞു. ക്യാമറക്കാരെല്ലാം അങ്ങോട്ടേക്ക് ഓടി. എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു.

അതാ വരുന്നു എന്റെ പെണ്ണ്!

സത്യം പറയുകയാണെങ്കിൽ എന്റെ കണ്ണ് തള്ളി

പുറത്തേക്ക് വന്നുപോയി! ഇന്നലെ വരെ കോട്ടുമിട്ട്, കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കി, ആരെയും കൂസാത്ത ഗൗരവത്തിൽ നടന്നിരുന്ന ആ ഡോക്ടർ അനു തന്നെയാണോ ഇത്?

ദേവലോകത്തുനിന്നും ഇറങ്ങിവന്ന ഏതോ ഒരു അപ്സരസ്സ്! കല്യാണത്തിനായി ഞങ്ങൾ എടുത്ത ആ വലിയ മെറൂൺ നിറത്തിലുള്ള, സ്വർണ്ണക്കസവുകൾ നിറഞ്ഞ കാഞ്ചീപുരം പട്ടുസാരിയിൽ അവളെ കണ്ടാൽ ആരും കണ്ണിമവെട്ടാതെ നോക്കിനിന്നു പോകും. കഴുത്ത് നിറയെ പരമ്പരാഗതമായ ഡിസൈനിലുള്ള വലിയ സ്വർണ്ണാഭരണങ്ങൾ, മുടിയിൽ നിറയെ ചൂടിയ മുല്ലപ്പൂക്കൾ, നെറ്റിയിലൊരു ചുവന്ന വട്ടപ്പൊട്ട്...

അവളുടെ സ്ഥായിഭാവമായ പുച്ഛവുമെന്തി തോഴിമാരുടെ നടുവിലൂടെ അവൾ പതുക്കെ നടന്നു വരികയാണ്.

എന്റെ ചുറ്റുമുള്ള ആളുകളെയോ ബഹളങ്ങളെയോ ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. സമയം അവിടെ നിശ്ചലമായതുപോലെ. എന്റെ ലോകത്ത് ഇപ്പോൾ ഞാനും, എനിക്ക് നേരെ നടന്നുവരുന്ന എന്റെ മന്ദാരവും മാത്രം! ഞാൻ ഈ ഭൂമിയിൽ തന്നെയാണോ അതോ സ്വർഗ്ഗത്തിലാണോ എന്ന് എനിക്ക് സംശയമായി.

ആർത്തിയോടെ അവളെ നോക്കി നിൽക്കുന്ന എന്റെ നോട്ടം കണ്ട്, തൊട്ടുപിന്നിൽ നിന്നിരുന്ന കിരൺ പതുക്കെ എന്റെ തോളിലൊന്ന് തോണ്ടിയിട്ട് ചെവിയിൽ മന്ത്രിച്ചു:

"എന്റെ പൊന്ന് മോനെ കുറച്ചു നേരംകൂടെ കഴിഞ്ഞാൽ അവൾ നിന്റെ ഭാര്യയാവില്ലേടാ... ഇപ്പൊ ആ വായ ഒന്ന് അടച്ചു വക്കാമോ അല്ലെങ്കിൽ അതിനുള്ളിൽ എന്തെങ്കിലും കയറി കൂടും...!"

അത് കേട്ടപ്പോഴാണ് എനിക്ക് ശരിക്കും ബോധം വന്നത്. ഞാൻ വേഗം ജാള്യതയോടെ ചുറ്റുമൊന്ന് നോക്കി നിൽപ്പൊന്ന്

💬 Comments

View all comments