0%

Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]

പോകും. കഴുത്ത് നിറയെ പരമ്പരാഗതമായ ഡിസൈനിലുള്ള വലിയ സ്വർണ്ണാഭരണങ്ങൾ, മുടിയിൽ നിറയെ ചൂടിയ മുല്ലപ്പൂക്കൾ, നെറ്റിയിലൊരു ചുവന്ന വട്ടപ്പൊട്ട്...

അവളുടെ സ്ഥായിഭാവമായ പുച്ഛവുമെന്തി തോഴിമാരുടെ നടുവിലൂടെ അവൾ പതുക്കെ നടന്നു വരികയാണ്.

എന്റെ ചുറ്റുമുള്ള ആളുകളെയോ ബഹളങ്ങളെയോ ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. സമയം അവിടെ നിശ്ചലമായതുപോലെ. എന്റെ ലോകത്ത് ഇപ്പോൾ ഞാനും, എനിക്ക് നേരെ നടന്നുവരുന്ന എന്റെ മന്ദാരവും മാത്രം! ഞാൻ ഈ ഭൂമിയിൽ തന്നെയാണോ അതോ സ്വർഗ്ഗത്തിലാണോ എന്ന് എനിക്ക് സംശയമായി.

ആർത്തിയോടെ അവളെ നോക്കി നിൽക്കുന്ന എന്റെ നോട്ടം കണ്ട്, തൊട്ടുപിന്നിൽ നിന്നിരുന്ന കിരൺ പതുക്കെ എന്റെ തോളിലൊന്ന് തോണ്ടിയിട്ട് ചെവിയിൽ മന്ത്രിച്ചു:

"എന്റെ പൊന്ന് മോനെ കുറച്ചു നേരംകൂടെ കഴിഞ്ഞാൽ അവൾ നിന്റെ ഭാര്യയാവില്ലേടാ... ഇപ്പൊ ആ വായ ഒന്ന് അടച്ചു വക്കാമോ അല്ലെങ്കിൽ അതിനുള്ളിൽ എന്തെങ്കിലും കയറി കൂടും...!"

അത് കേട്ടപ്പോഴാണ് എനിക്ക് ശരിക്കും ബോധം വന്നത്. ഞാൻ വേഗം ജാള്യതയോടെ ചുറ്റുമൊന്ന് നോക്കി നിൽപ്പൊന്ന് ശരിയാക്കി. എങ്കിലും എന്റെ കണ്ണുകൾക്ക് അവളിൽ നിന്നും ഒരിഞ്ച് പോലും മാറാൻ കഴിയുന്നുണ്ടായിരുന്നില്ല.

തോഴിമാരുടെ അകമ്പടിയോടെ അവൾ ആ മണ്ഡപത്തിന്റെ പടികൾ കയറി എന്റെ അടുത്തേക്ക് വന്നു. മണ്ഡപത്തിലെ ആ വലിയ നിലവിളക്കിന് മുന്നിലായി വിരിച്ചിരുന്ന പീഠത്തിലേക്ക് ഞങ്ങൾ അടുത്തടുത്ത് ഇരുന്നു.

അവൾ ഇരുന്നതും എന്റെ ശ്വാസഗതി ഒന്നുകൂടി വേഗത്തിലായി. ആ കാഞ്ചീപുരം സാരിയുടെയും അവൾ ചൂടിയ മുല്ലപ്പൂവിന്റെയും ഒപ്പം എന്റെ മന്ദാരത്തിന്റെ ആ പ്രത്യേക സുഗന്ധവും എന്റെ മൂക്കിലേക്ക് അടിച്ചുകയറി.

ചുറ്റും നൂറുകണക്കിന് കണ്ണുകളും ക്യാമറയും ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്. എന്നാലും

💬 Comments

View all comments