Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
സ്വർണ്ണത്താലി ഞാൻ ഇരുകൈകളും നീട്ടി ഭവ്യതയോടെ ഏറ്റുവാങ്ങി. ആ താലി എന്റെ കയ്യിലെത്തിയ ആ നിമിഷം... എന്റെ ലോകം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. ഇത്രയും കാലം ഞാൻ കണ്ട സ്വപ്നങ്ങളുടെ, എന്റെ കാത്തിരിപ്പിന്റെ, എന്റെ പ്രണയത്തിന്റെയൊക്കെ പൂർണ്ണത ആ ചെറിയ സ്വർണ്ണ നൂലിൽ തൂങ്ങി നിൽക്കുകയാണ്.
"മുഹൂർത്തമായി... താലി ചാർത്തിക്കോളൂ..."
പൂജാരിയുടെ നിർദ്ദേശം വന്നതും ഞാൻ പതുക്കെ അവളുടെ നേരെ തിരിഞ്ഞിരുന്നു. എന്റെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
അവൾക്ക് പുറകിലായി നിന്നിരുന്ന ചേച്ചിയും ഏട്ടത്തിയും കൂടി ആ വലിയ കാഞ്ചീപുരം സാരിയുടെ തലപ്പും, അവൾ ചൂടിയ ആ വലിയ മുല്ലപ്പൂമാലയും, ഭാരമുള്ള ആ നീളൻ മുടിയും പതുക്കെ രണ്ടു കൈകൊണ്ടും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു തന്നു.
എനിക്ക് താലി കെട്ടാൻ പാകത്തിന് അവളുടെ വെളുത്ത കഴുത്ത് അവിടെ തെളിഞ്ഞുകണ്ടു.
ഞാൻ താലിയുമായി അവളുടെ കഴുത്തിനടുത്തേക്ക് കൈകൾ കൊണ്ടുപോയപ്പോൾ അവൾ പതിയെ മുഖം ഒന്ന് കുനിച്ചു തന്നു. സാധാരണ ഏതൊരു പെണ്ണും ഈ സമയത്ത് നാണിച്ചു വിറയ്ക്കുകയോ, മുഖം ചുവക്കുകയോ, അല്ലെങ്കിൽ സന്തോഷം കൊണ്ട് കണ്ണുനിറയുകയോ ചെയ്യും. പക്ഷേ ഞാൻ എന്റെ പെണ്ണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ... എന്റെ ഈശ്വരാ!
യാതൊരു നാണവുമില്ല, സന്തോഷത്തിന്റെ ഒരു തരി പോലുമില്ല! പകരം ഈ നടക്കുന്നതൊന്നും ഒട്ടും ഇഷ്ടപ്പെടാത്തതുപോലെ, ആരോ നിർബന്ധിച്ച് പിടിച്ച് അവിടെ ഇരുത്തിയതുപോലെയുള്ള വല്ലാത്തൊരു ഭാവമായിരുന്നു ആ മുഖത്ത്. എന്നെ നോക്കി ഒരു പ്രത്യേകതരം പുച്ഛവും ഗൗരവവും വാരിവിതറി, "വേഗം കെട്ടിയിട്ട് പോടാ" എന്ന മട്ടിൽ കടുപ്പിച്ചൊരു നോട്ടവും! ആ നോട്ടം കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി. കല്യാണത്തിന് പോലും ഒരു മയവുമില്ലാത്തവൾ!
എങ്കിലും ഞാൻ ആ താലി അവളുടെ കഴുത്തിന് ചുറ്റുമായി കൊണ്ടുപോയി. വാദ്യമേളങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനും മുതിർന്ന സ്ത്രീകളുടെ കുരവയ്ക്കും ഇടയിൽ വെച്ച്, ആ സ്വർണ്ണമാലകൾക്കിടയിലൂടെ എന്റെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഞാൻ ആ താലിയിൽ ആദ്യത്തെ കെട്ടിട്ടു.
എന്റെ പ്രണയത്തിന്റെ സാക്ഷ്യമായി, എന്റെ ജീവന്റെ പാതിയായി അവളെ ഞാൻ എനിക്ക് സ്വന്തമാക്കുകയാണ്.
അടുത്ത നിമിഷം മുടി പിടിച്ചു നിന്നിരുന്ന ചേച്ചി പുറകിലൂടെ വന്ന് ആ താലിയിൽ ബാക്കി രണ്ട്
💬 Comments
View all comments