Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
കെട്ടുകൾ കൂടി ഇട്ടുറപ്പിച്ചു.
ആ നിമിഷം മണ്ഡപത്തിലേക്ക് അക്ഷരാർത്ഥത്തിൽ ഒരു പൂമഴ തന്നെ പെയ്തിറങ്ങി. ചുറ്റും നിന്നിരുന്ന ബന്ധുക്കൾ വർണ്ണപ്പൂവിതളുകൾ ഞങ്ങളുടെ മേലേക്ക് വാരിയെറിഞ്ഞു. ചെണ്ടമേളവും നാദസ്വരവും അതിന്റെ കൊടുമുടിയിലെത്തി.
ഞാൻ പതുക്കെ എന്റെ കൈകൾ പിൻവലിച്ചു. കഴുത്തിൽ വീണ ആ സ്വർണ്ണത്താലിയിൽ അവളുടെ വലംകൈ പതുക്കെ അമർന്നിരുന്നു. അവൾ മെല്ലെ തലയുയർത്തി എന്നെ നോക്കി. അപ്പോഴും ആ മുഖത്ത് വലിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല, എന്തിനോ വേണ്ടി നിർബന്ധിതമായി ഇരിക്കുന്ന ഒരു ഭാവം മാത്രം.
പക്ഷേ, എനിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല. അതെ... അവൾ എന്റെതായിരിക്കുന്നു. ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ ആഗ്രഹിച്ച എന്റെ തങ്കക്കുടം, ഈ കലിപ്പത്തി ഡോക്ടർ... ഇപ്പോൾ പൂർണ്ണമായും എന്റെ സ്വന്തം ഭാര്യയായിരിക്കുന്നു!
താലികെട്ട് കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ഞാൻ നിൽക്കുമ്പോഴാണ് അടുത്ത ചടങ്ങുകളിലേക്ക് പൂജാരി കടന്നത്. പരസ്പരം പൂമാലകൾ മാറ്റുക എന്നതായിരുന്നു അടുത്തത്.
ആദ്യം ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ആ
വലിയ തുളസിയും താമരയും കോർത്ത മാല അവളുടെ കഴുത്തിലേക്ക് അണിയിച്ചു. പകരം അവൾ എനിക്കും മാലയിട്ടു തന്നു. ആ സമയത്തെങ്കിലും അവളൊന്ന് മുഖത്തേക്ക് നോക്കുമല്ലോ എന്ന് കരുതി ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
എവിടെ! യാതൊരു കുലുക്കവുമില്ല. ഒരു ചിരി പോയിട്ട് മുഖത്തൊരു ഭാവവ്യത്യാസം പോലുമില്ല. ആർക്കോ വേണ്ടി കാട്ടിക്കൂട്ടുന്ന പോലെ തന്നെ.
തുടർന്ന് സിന്ദൂരം ചാർത്താനുള്ള സമയമായി. പൂജാരി മന്ത്രങ്ങൾ ജപിച്ച് തന്ന ആ ചുവന്ന കുങ്കുമം ഞാൻ എന്റെ വലത്തെ മോതിരവിരൽ കൊണ്ട് പതുക്കെ അവളുടെ നെറുകയിൽ തൊട്ടു കൊടുത്തു. ആ ചുവന്ന പൊട്ടും, മെറൂൺ നിറത്തിലുള്ള കസവുസാരിയും കൂടി ചേർന്നപ്പോൾ അവളെയൊന്ന് കാണണമായിരുന്നു! എന്റെ കണ്ണ് വീണ്ടും തള്ളിപ്പോയി.
പിന്നെ പൂജാരി പറഞ്ഞതനുസരിച്ച് അവളുടെ വലതുകൈ പിടിച്ച് ആ ഹോമകുണ്ഡത്തിലെ അഗ്നിയെ മൂന്ന് വലംവെക്കുന്ന ചടങ്ങും കഴിഞ്ഞതോടെ, എല്ലാ അർത്ഥത്തിലും അവൾ എന്റെ പാതിയായി മാറി.
പിന്നെ നടന്നത് ഫോട്ടോഗ്രാഫർമാരുടെ വലിയൊരു അഴിഞ്ഞാട്ടമായിരുന്നു.
"മാഡം ഒന്ന് ചിരിച്ചേ... സാറിന്റെ മുഖത്തേക്ക് നോക്കി ഒന്ന് നാണിച്ച് നിന്നേ..." എന്നൊക്കെ ഫോട്ടോഗ്രാഫർ തൊണ്ട പൊട്ടി വിളിച്ചു പറഞ്ഞിട്ടും എന്റെ പെണ്ണ്
💬 Comments
View all comments