Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
ഊറ്റിക്കുടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്റെ ചൂടുള്ള ചോര! എന്റെ ജീവൻ!
ഓരോ നിമിഷവും എന്റെ ശരീരത്തിന്റെ ചൂട് കുറഞ്ഞുവന്നു. കൈകാലുകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങി, വല്ലാത്തൊരു തണുപ്പ് എന്റെ അസ്ഥികളിലേക്ക് അരിച്ചിറങ്ങുന്നതുപോലെ എനിക്ക് തോന്നി. എനിക്ക് പ്രതിരോധിക്കാൻ യാതൊരു ശേഷിയുമില്ലായിരുന്നു. എന്റെ ബോധം പതുക്കെ മറഞ്ഞുതുടങ്ങുകയായിരുന്നു.
കുറച്ചുനേരത്തിന് ശേഷം... എന്റെ കഴുത്തിൽ നിന്നും മുഖം മാറ്റി, ചുണ്ടിൽ പറ്റിപ്പിടിച്ച എന്റെ തന്നെ ചോര പുറം കൈക്കൊണ്ടോന്നു തുടച്ചു.
ചോര കുടിച്ചതിന്റെ ആ ഉന്മാദ ലഹരിയിൽ അവളുടെ നെഞ്ചിടിപ്പും ശ്വാസവും വല്ലാതെ വേഗത്തിലായിരുന്നു. ആ ചുവന്ന കണ്ണുകളിലെ ദേഷ്യം മാറി അവിടെ വല്ലാത്തൊരു പ്രണയവും ആർത്തിയും നിറയുന്നത് മങ്ങുന്ന കാഴ്ചകൾക്കിടയിലും ഞാൻ കണ്ടു.
അവൾ പതുക്കെ എന്റെ കവിളിൽ തട്ടി, അവളുടെ ചോരപുരണ്ട മുഖം എന്റെ കാതുകളിലേക്ക് അടുപ്പിച്ചു. ആ തണുത്ത ശ്വാസം എന്റെ ചെവിയിൽ തട്ടി.
"I love you, Abhi..."
വിറയാർന്ന, എന്നാൽ വല്ലാത്തൊരു ലഹരി നിറഞ്ഞ സ്വരത്തിൽ അവൾ മന്ത്രിച്ചു.
പിന്നെ എന്റെ മുഖത്തേക്ക് നോക്കി ഒരു സൈക്കോയെപ്പോലെ ചിരിച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു തുടങ്ങി:
"എന്തൊരു ടേസ്റ്റ് ആണെടാ നിന്റെ ചോരയ്ക്ക്! My God... this is purely intoxicating! ഇത്രയും കാലം ഞാൻ കുടിച്ചതിൽ വെച്ച് ഏറ്റവും രുചിയുള്ള, warm ആയ ചോര. നിന്റെ ഈ ശരീരം... every single drop of blood in this body... അതെനിക്കുള്ളതാ. പൂർണ്ണമായും എനിക്ക് മാത്രം അവകാശപ്പെട്ടത്! I won't let anyone else have you. നിന്നെ ഞാൻ വേറെ ആർക്കും വിട്ടുകൊടുക്കില്ല..."
ബോധം മറയുന്ന ആ അവസ്ഥയിലും എന്റെ തലയിലൂടെ ഒരു മിന്നൽ കടന്നുപോയി. ഓ... അപ്പൊ ഇതാണല്ലേ നേരത്തെ ഇവൾ പറഞ്ഞ, എന്നിൽ നിന്നും ആവശ്യമുണ്ടായിരുന്ന ആ സാധനം! എന്റെ സ്വന്തം ചോര!...
അവൾ
💬 Comments
View all comments