Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
നിമിഷം ആ നഖങ്ങൾ എന്റെ കഴുത്തിലെ പ്രധാന ഞരമ്പുകളിലേക്ക് ഒന്നുകൂടി അമർന്നു. ഞാൻ ഒരല്പം അനങ്ങിയാൽ മതി, അവൾ ആ കഴുത്ത് അവിടെവെച്ച് കീറി ചോര തെറിപ്പിക്കും എന്നുള്ള വല്ലാത്തൊരു പേടി എന്റെ നെഞ്ചിലേക്ക് ഇരച്ചുകയറി. ആ ഒറ്റ പേടിയിൽ എന്റെ സകല ധൈര്യവും ഈഗോയും അപ്പൊത്തന്നെ എയറിലായി. അവൾ വയസ്സിൽ എന്നെക്കാൾ മൂത്തതാണെന്നുള്ള ബഹുമാനവും, പിന്നെ എന്റെ ജീവൻ പോവുമെന്ന ഭയവും കൂടി ചേർന്നപ്പോൾ എന്റെ വായിൽ നിന്നും അറിയാതെ വീണുപോയി:
"അനു ചേച്ചീ... കഴുത്ത്... വിട് ചേച്ചീ...ചോര... ചോര പോവും..."
ദയനീയമായി ഞാൻ കെഞ്ചി.
എന്റെ ആ വിളി കേട്ടതും അവൾ ആ മുടിയൊക്കെ മാറ്റി എന്റെ കണ്ണുകളിലേക്ക് നോക്കി.
ആ നോട്ടം...! ദേഷ്യമോ വെറുപ്പോ ഒന്നുമല്ല ആ മുഖത്ത്. ചോര കണ്ട ഒരു വന്യമൃഗത്തിന്റെ വല്ലാത്തൊരു ഉന്മാദ ലഹരിയായിരുന്നു അത്!
ആ ജനലിലൂടെ വരുന്ന നിലാവെളിച്ചത്തിൽ ഞാൻ ആ ഭയാനകമായ കാഴ്ച കണ്ടു. എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ ആ വലിയ കണ്ണുകളുടെ നിറം പതുക്കെ മാറുന്നു! ആ കറുത്ത കൃഷ്ണമണികൾക്ക് ചുറ്റും ഒരു വല്ലാത്ത ചുവപ്പ് നിറം പടരുന്നു. പതുക്കെപ്പതുക്കെ അവളുടെ ചുണ്ടുകൾ വിടർന്നു... അതിനുള്ളിൽ നിന്നും മനുഷ്യരുടേതല്ലാത്ത, കൂർത്ത രണ്ട് പല്ലുകൾ പുറത്തേക്ക് നീളുന്നത് ആ അരണ്ട വെളിച്ചത്തിൽ ഞാൻ വ്യക്തമായി കണ്ടു!
"അനു... നിന്റെ പല്ല്..."
പേടി കൊണ്ട് എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല. അത് ചോദിച്ചു തീരും മുൻപേ... അവൾ ആ കൂർത്ത പല്ലുകൾ എന്റെ കഴുത്തിലേക്ക്, ആ ചോര പൊടിയുന്ന ഞരമ്പിലേക്ക് സർവ്വ ശക്തിയുമെടുത്ത് ആഴ്ത്തിയിറക്കി!
"ആഹ്..."
എന്റെ വായിൽ നിന്നും ഒരു ചെറിയ ഞരക്കം മാത്രമേ വന്നുള്ളൂ. കഴുത്തിൽ വല്ലാത്തൊരു ഭാരം. എന്റെ ശരീരത്തിൽ നിന്നും, എന്റെ ഞരമ്പുകളിൽ നിന്നും എന്തോ ഒന്ന് അവൾ ആർത്തിയോടെ
💬 Comments
View all comments