Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
നോക്കി ഒരു മൂന്നടി, കാല്ക്കൊണ്ട് ഊരക്കൊരു ചവിട്ട് മാത്രമേ കൊടുത്തുള്ളൂ...)
അവളാണെങ്കിൽ തന്റെ മുന്നിൽ നിൽക്കുന്നത്
ഒരു പച്ചമനുഷ്യനാണെന്ന യാതൊരു ബോധവുമില്ലാതെ എന്നെ തല്ലാനും അതിക്രൂരമായി മാന്താനും തുടങ്ങി. മാന്തുക എന്ന് പറഞ്ഞാൽ പൂച്ച മാന്തുന്നതുപോലെ വെറുതെ നഖം ഉരസി പോകുന്നതല്ല... കാട്ടിലെ വന്യമൃഗങ്ങളെപ്പോലെ അവളുടെ കൂർത്ത നഖങ്ങൾ എന്റെ കുർത്ത വലിച്ചുകീറി എന്റെ ശരീരത്തിലേക്ക്, മാംസത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് എനിക്ക് കൃത്യമായി അറിയാമായിരുന്നു! ഓരോ മാന്തലിലും എന്റെ തൊലി ഉരിഞ്ഞുപോവുന്ന വേദന!
ആ നിലാവെളിച്ചത്തിൽ ലക്ഷങ്ങൾ മുടക്കി ഡെക്കറേറ്റ് ചെയ്ത, റോസാപ്പൂക്കൾ വിതറിയ ആ റൂമിൽ വെച്ച് ഞങ്ങൾ കിടന്ന് ഗുസ്തി പിടിക്കുകയാണ്. ഞാൻ അവളുടെ മുടിക്ക് കുത്തിപ്പിടിക്കുന്നു, അവൾ എന്റെ കവിളിലും നെഞ്ചിലും നഖം ഇറക്കി മാന്തിപ്പൊളിക്കുന്നു...
ഇതിലും മനോഹരമായി ആർക്കെങ്കിലും ആദ്യരാത്രിയായി ആഘോഷിക്കാൻ പറ്റുമോ എന്റെ ഈശ്വരാ! നാട്ടുകാരോ വീട്ടുകാരോ ഈ പാതിരാത്രിക്ക് ജനലിലൂടെങ്ങാനും ഈ റൊമാൻസ് കണ്ടാൽ അപ്പൊത്തന്നെ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും!
ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്ത് ആ പാറിക്കിടക്കുന്ന മുടിക്ക് കുത്തിപ്പിടിച്ച് അവളെ എന്റെ നേരെ വലിച്ചു...
"വലിയ വൃത്തിക്കാരിയും പണക്കാരിയുമാണെന്നാണല്ലോ വെപ്പ്! എന്നിട്ടും നഖം വെട്ടാൻ ഒരു നെയിൽ കട്ടർ ഇല്ലെടി മൈരേ നിന്റെ വീട്ടിൽ?"
നഖം കൊണ്ടുള്ള ആ മാന്തൽ സഹിക്കാൻ പറ്റാതായപ്പോൾ, ആ ദേഷ്യത്തിലും വേദനയിലും എന്റെ വായീന്ന് അറിയാതെ വീണുപോയി...
എന്നാൽ അത് ചോദിച്ചു തീർന്നതും അവൾ എന്റെ നെഞ്ചിൽ നിന്നും കൈയെടുത്ത് നേരെ എന്റെ കഴുത്തിലേക്ക് വെച്ചു. വെറുതെ വെച്ചതല്ല... കാട്ടിലെ ഒരു വേട്ടമൃഗത്തെപ്പോലെ അവളുടെ ആ കൂർത്ത നഖങ്ങൾ എന്റെ തൊലി തുളച്ച് കഴുത്തിലെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങി! ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി. തൊലിയുരിഞ്ഞ് ഇളം ചൂടുള്ള ചോര കഴുത്തിലൂടെ താഴേക്ക് ഒലിച്ചിറങ്ങുന്നത് ഞാനറിഞ്ഞു.
ഞാൻ വേദനകൊണ്ട് ഒന്ന് കുതറാൻ ശ്രമിച്ചു, പക്ഷേ അടുത്ത
💬 Comments
View all comments