Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
വലംകൈ പിന്നിലേക്ക് ആഞ്ഞോങ്ങി, സർവ്വ ശക്തിയുമെടുത്ത് അവളുടെ ആ വെളുത്ത തുടുത്ത കവിൾക്കുറ്റി നോക്കി ഒരൊറ്റയടി...
ആ ഒറ്റയടിക്ക് അവളുടെ ബാലൻസ് തെറ്റി. നിലത്തുവീഴാൻ പോയ അവൾ, കഷ്ടിച്ച് അവിടെയുണ്ടായിരുന്ന ആ വുഡൻ സൈഡ് ടേബിളിൽ പിടിച്ചു നിന്നു. ആ അടിയുടെ ഫോഴ്സിൽ അറ്റം മാത്രം കെട്ടിവെച്ചിരുന്ന അവളുടെ മുടിയൊക്കെ അഴിഞ്ഞു മുഖത്തേക്ക് വീണുകിടക്കുകയായിരുന്നു.
നിലാവിന്റെ അരണ്ട വെളിച്ചത്തിൽ, മുഖത്തേക്ക് വീണുകിടക്കുന്ന ആ മുടിയിഴകൾക്കിടയിലൂടെ അവൾ എന്നെയൊന്ന് നോക്കി. ശരിക്കും ആ നോട്ടം കണ്ട് ഞാൻ പേടിക്കണമായിരുന്നു. പക്ഷെ അപ്പോഴേക്കും എന്റെ ഈഗോ അതിന്റെ പീക്കിൽ എത്തിയിരുന്നല്ലോ!
ഞാൻ പതുക്കെ സിൽക്ക് കുർത്തയുടെ കോളറൊക്കെ ഒന്നൊതുക്കി വെച്ച്, ശേഷം ഭീഷമറിലേ മമ്മൂക്കാക്ക് കൊടുത്ത ബിൽഡ്പ്പ് മനസ്സിൽ ധ്യാനിച്ച് ഞാൻ മാസ്സ് ആ ഡയലോഗ് അടിക്കാൻ തുടങ്ങി.
"നീയൊന്നും കാണാത്ത, നീയൊന്നും അറിയാത്ത വേറൊരു അഭിമന്യു ഉണ്ട്... അവനെ നീ കണ്ടിട്ടുണ്ടായിരുന്നെങ്കിൽ നിന്റെ ഈ കൈ എന്റെ ദേഹത്ത്..."
ഡയലോഗ് പറഞ്ഞു തീർന്നില്ല...
അപ്പൊത്തന്നെ വീണു കവിളത്ത് അടുത്ത ഇടി! ആ ഒറ്റയടിക്ക് സത്യം പറഞ്ഞാൽ ഞാൻ എന്റെ സ്വന്തം പേരെന്താണെന്ന് പോലും ഒരു നിമിഷം മറന്നുപോയി! തലയ്ക്കുള്ളിൽ ചീവീട് കരയുന്ന സൗണ്ട് മാത്രം!
സിവനേ..... ഇവൾ പെണ്ണ് തന്നെയാണോ...? ഇനി ആ സാരിപൊക്കിനോക്കിയാൽ ഓടുന്ന കുതിരക്ക് ആടുന്ന പറി എന്ന് പറയുന്ന പോലെ തൂങ്ങിയാടുന്ന സാധനം വല്ലതും കാണുമോ...ഹോ ആലോചിക്കാൻ കൂടി വയ്യ...
പക്ഷെ ഇപ്പോൾ അതിനുള്ള സമയമല്ല....
"എടീ.......നിന്നെ ഞാൻ...😤"
പിന്നെ അവിടെ നടന്നത് ഒരു ഒന്നൊന്നര ലോകമഹായുദ്ധമായിരുന്നു! ഇവളൊരു പെണ്ണാണെന്നോ, എന്റെ ഭാര്യയാണെന്നോ ഉള്ള സകല കൺസിഡറേഷനും ഞാൻ അപ്പൊത്തന്നെ ക്യാൻസൽ ചെയ്തു.
ചേച്ചിയെ മാത്രം തല്ലുന്നത്ക്കൊണ്ട് എനിക്കത്ര പരിജയസമ്പന്നത ഉണ്ടായിരുന്നില്ലെങ്കിലും മുന്നും പിന്നും നോക്കാതെ കിട്ടിയ ഗ്യാപ്പിൽ ഞാൻ അവളെ അറിഞ്ഞു തല്ലി (വയറ്റിൽ നാല് കുത്ത്, ചെവിക്കല്ല്
💬 Comments
View all comments