Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
കാലം ഞാൻ പ്രണയിച്ച എന്റെ മന്ദാരം? ഇതാണോ ഞാൻ സ്വപ്നം കണ്ട എന്റെ ആദ്യരാത്രി?
നിലാവിന്റെ ആ നേർത്ത വെളിച്ചത്തിൽ, മുഖത്ത് യാതൊരു പശ്ചാത്താപവുമില്ലാതെ, എന്നെ വല്ലാതെ വെറുപ്പോടെ നോക്കി നിൽക്കുന്ന അവളെ ഒരുതരം മരവിപ്പോടെ ഞാൻ നോക്കിനിന്നു.
എന്റെ കവിളിലെ നീറ്റലിനേക്കാൾ കൂടുതൽ അപ്പോൾ നീറുന്നത് എന്റെ ഹൃദയമായിരുന്നു. എന്റെ കണ്ണുകൾ അപ്പോഴേക്കും അത്യാവശ്യത്തിനു നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
"നിനക്ക്... നിനക്ക് ഈ കല്യാണത്തിന് ഒട്ടും സമ്മതമില്ലായിരുന്നെങ്കിൽ... നിനക്ക് എന്നെ ഇത്രക്ക് വെറുപ്പായിരുന്നെങ്കിൽ പിന്നെ എന്തിനാടി നീ ഇതിന് സമ്മതിച്ചത്? എന്തിനാ ഒരിക്കലും നടക്കാത്ത കുറേ ആഗ്രഹങ്ങളും മോഹങ്ങളും എന്റെ മനസ്സിൽ കുത്തിവെച്ചത്?"
എന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
അതുകേട്ട് അവൾ അങ്ങേയറ്റം പുച്ഛത്തോടെ ഒന്ന് ചിരിച്ചു.
"You think I married you for love? Oh, please! നിന്നെപ്പോലെ ഒരുത്തനെ പ്രണയിക്കാൻ മാത്രം ഗതികേടൊന്നും എനിക്കില്ല. നീ വെറുമൊരു പാഴാണ്, യാതൊരു ഉപയോഗവുമില്ലാത്ത ഒരു പാഴ്ജന്മം! But... even though you are a complete loser, എനിക്ക് അത്യാവശ്യമുള്ള ഒരൊറ്റ കാര്യം നിന്നിലുണ്ട്. I desperately need that! അതിനുവേണ്ടി മാത്രമാണ് ഞാൻ ഈ കല്യാണം എന്ന നാടകത്തിനൊക്കെ നിന്നുകൊടുത്തത്! പിന്നേ എന്റെ അമ്മ പറഞ്ഞതുക്കൊണ്ടും...."
അവളുടെ ആ വാക്കുകൾ കേട്ട് ഞാൻ തലകുനിച്ച് റൂമിലെ ഫ്ലോറിലേക്ക് തന്നെ നോക്കി നിന്നു. അപ്പോഴും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തറയിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. എന്നാൽ ഇതൊക്കെ പറയുമ്പോഴും, ഇടയ്ക്കിടെ അവളുടെ കണ്ണുകൾ എന്നിൽ നിന്നും വിട്ടുമാറുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ ദേഷ്യത്തിനും പുച്ഛത്തിനും ഇടയിൽ
💬 Comments
View all comments