Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
"Listen carefully... നീ എനിക്ക് വേണ്ടപ്പെട്ട ഒരു സാധനം സൂക്ഷിക്കുന്ന വെറുമൊരു പാത്രം മാത്രമാണ്. Just a mere vessel! അല്ലാതെ നീ എന്റെ ഭർത്താവൊന്നുമല്ല. I will take what is mine when the time is right. അല്ലാതെ നിന്നോട് ചോദിച്ചു വാങ്ങേണ്ട ഗതികേടൊന്നും എനിക്കില്ല. So stop dreaming about this romantic family crap! എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്, don't test my patience! Just stay away from me!"
അവളുടെ ആ ഡയലോഗ് കഴിഞ്ഞതും, എന്റെ തലയ്ക്കുള്ളിൽ അതുവരെ ഓടിക്കൊണ്ടിരുന്ന ആ റൊമാന്റിക് സ്ലോമോഷൻ ബിജിഎം ആരോ പ്ലഗ്ഗ് ഊരിയപോലെ പെട്ടെന്ന് നിന്നു!
രണ്ട് കവിളും പൊത്തിപ്പിടിച്ച്, കണ്ണിൽ വെള്ളവും നിറച്ച് നിൽക്കുന്ന എന്റെ മനസ്സിലേക്ക് പെട്ടെന്ന് എന്റെ അമ്മയുടെ മുഖം കടന്നുവന്നു. പണ്ട് മുതലേ അമ്മ എന്നെ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്. " സ്ത്രീകളെ എപ്പോഴും ബഹുമാനിക്കണം. അവരെ നോവിക്കരുത്. ഭാര്യയെ പൂവ് പോലെ നോക്കണം. അവൾക്ക് വിഷമം വരുന്ന ഒരു വാക്ക് പോലും നീ പറയരുത്..."
ഒരു ദേവതയെപ്പോലെ തലയിൽ ഒരു പ്രകാശവലയമൊക്കെയായി അമ്മ എന്റെ മനസ്സിൽ വന്ന് നിന്ന് ഉപദേശിക്കുന്നത് ഞാൻ കണ്ടു.
പക്ഷേ തൊട്ടടുത്ത നിമിഷം തലച്ചോറിന്റെ മറ്റേ മൂലയിൽ നിന്നും ഇന്നത്തെ കാലത്തെ ഇക്വാലിറ്റി (Equality) എന്ന വാക്ക് ഒരു പ്ലക്കാർഡും പിടിച്ച് കയറിവന്നു. എന്താണ് ഈ ഇക്വാലിറ്റി? ആണും പെണ്ണും തുല്യർ! അപ്പോപ്പിന്നെ പെണ്ണിന് ആണിനെ അടിക്കാമെങ്കിൽ, തുല്യതയുടെ ഈ കാലത്ത് തിരിച്ച് തല്ലുന്നതല്ലേ യഥാർത്ഥ equality? പോരാത്തതിന്, സ്വന്തം ഭാര്യയെ സ്നേഹത്തോടെ ഒന്ന് തൊട്ടതിന് അവൾ എനിക്ക് തന്നത് കരണം പുകയുന്ന രണ്ട് അടിയാണ്! അവിടെ എന്ത് ബഹുമാനം? എന്ത് തുല്യത? അതും പോരാഞ്ഞ്, എനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട എന്റെ ഏട്ടനെയും
💬 Comments
View all comments