Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
കേട്ട് ഞാൻ തലകുനിച്ച് റൂമിലെ ഫ്ലോറിലേക്ക് തന്നെ നോക്കി നിന്നു. അപ്പോഴും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തറയിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. എന്നാൽ ഇതൊക്കെ പറയുമ്പോഴും, ഇടയ്ക്കിടെ അവളുടെ കണ്ണുകൾ എന്നിൽ നിന്നും വിട്ടുമാറുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ ദേഷ്യത്തിനും പുച്ഛത്തിനും ഇടയിൽ അവളുടെ നോട്ടം എങ്ങോട്ടോ പാളിപ്പോകുന്നുണ്ട്. അവൾ പറയുന്നതും അവളുടെ ഉള്ളിലിരിപ്പും തമ്മിൽ എന്തോ ഒരു പൊരുത്തക്കേടുള്ളതുപോലെ എനിക്ക് തോന്നി.
ഞാൻ പതുക്കെ തലയുയർത്തി ആ കണ്ണുകളിലേക്ക് നോക്കി.
"നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം അനു... നിനക്ക് എന്റെ ജീവൻ വേണമെങ്കിൽ അതും ഞാൻ തരാം. പക്ഷേ എന്നെ പോട്ടേ പക്ഷെ എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ വീട്ടുകാരെ നീ ഇനി അങ്ങനെയൊന്നും പറയല്ലേ... പ്ലീസ്! ഈ ദേഷ്യമൊക്കെ മാറ്റിവെച്ച്, നമുക്ക് ബാക്കിയുള്ളവരെപ്പോലെ നല്ലൊരു ഭാര്യയും ഭർത്താവുമായിട്ട് സന്തോഷത്തോടെ ജീവിച്ചൂടെ?"
വളരെ ദയനീയമായി ഞാൻ അവളോട് അപേക്ഷിച്ചു.
'ഭാര്യയും ഭർത്താവുമായിട്ട് സന്തോഷത്തോടെ ജീവിച്ചൂടെ' എന്ന ആ വാക്കുകൾ കേട്ടതും അവളുടെ ഭാവം വീണ്ടും മാറി. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ തറപ്പിച്ചു നോക്കി. ആ നോട്ടത്തിൽ ഒരു വന്യതയുണ്ടായിരുന്നു.
"Just shut your mouth, Abhi!"
അവൾ വീണ്ടും അലറി.
"നിന്റെ കയ്യിലുള്ള ആ സാധനം എടുക്കാൻ I don't need your damn permission! നീ എനിക്ക് തരുന്ന ഔദാര്യമൊന്നും എനിക്ക് വേണ്ട, because I know how to take it myself! And what did you just say? Happily married life? Are you completely out of your mind? You and me, living like husband and wife? Don't make me laugh!"
അവൾ കുറച്ചുകൂടി എന്റെ അടുത്തേക്ക് വന്ന് നെഞ്ചിലേക്ക് വിരൽ അമർത്തിക്കൊണ്ട് പറഞ്ഞു.
💬 Comments
View all comments