Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]
class family-ക്കും ഇതൊക്കെ വലിയ കാര്യമായിരിക്കും. But honestly, എനിക്ക് ഇതൊക്കെ കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത്. നിന്റെയൊക്കെ ലെവൽ എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം!"
ഒന്നിനുപുറകെ ഒന്നായി വന്ന ആ വാക്കുകൾ എന്റെ മുഖത്തേറ്റ രണ്ട് അടികളെക്കാൾ വലിയ പ്രഹരമായിരുന്നു. എനിക്ക് വേണ്ടി സ്വന്തം സമ്പാദ്യം മുഴുവൻ ചിലവാക്കി ഈ കല്യാണം നടത്തിത്തന്ന എന്റെ കുടുംബത്തെ, അവൾ ഇത്രയും മോശമായി പറഞ്ഞപ്പോൾ എന്റെയുള്ളിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടായി. എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
ഇതാണോ ഇത്രയും കാലം ഞാൻ പ്രണയിച്ച എന്റെ മന്ദാരം? ഇതാണോ ഞാൻ സ്വപ്നം കണ്ട എന്റെ ആദ്യരാത്രി?
നിലാവിന്റെ ആ നേർത്ത വെളിച്ചത്തിൽ, മുഖത്ത് യാതൊരു പശ്ചാത്താപവുമില്ലാതെ, എന്നെ വല്ലാതെ വെറുപ്പോടെ നോക്കി നിൽക്കുന്ന അവളെ ഒരുതരം മരവിപ്പോടെ ഞാൻ നോക്കിനിന്നു.
എന്റെ കവിളിലെ നീറ്റലിനേക്കാൾ കൂടുതൽ അപ്പോൾ നീറുന്നത് എന്റെ ഹൃദയമായിരുന്നു. എന്റെ കണ്ണുകൾ അപ്പോഴേക്കും അത്യാവശ്യത്തിനു നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
"നിനക്ക്... നിനക്ക് ഈ കല്യാണത്തിന് ഒട്ടും സമ്മതമില്ലായിരുന്നെങ്കിൽ... നിനക്ക് എന്നെ ഇത്രക്ക് വെറുപ്പായിരുന്നെങ്കിൽ പിന്നെ എന്തിനാടി നീ ഇതിന് സമ്മതിച്ചത്? എന്തിനാ ഒരിക്കലും നടക്കാത്ത കുറേ ആഗ്രഹങ്ങളും മോഹങ്ങളും എന്റെ മനസ്സിൽ കുത്തിവെച്ചത്?"
എന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
അതുകേട്ട് അവൾ അങ്ങേയറ്റം പുച്ഛത്തോടെ ഒന്ന് ചിരിച്ചു.
"You think I married you for love? Oh, please! നിന്നെപ്പോലെ ഒരുത്തനെ പ്രണയിക്കാൻ മാത്രം ഗതികേടൊന്നും എനിക്കില്ല. നീ വെറുമൊരു പാഴാണ്, യാതൊരു ഉപയോഗവുമില്ലാത്ത ഒരു പാഴ്ജന്മം! But... even though you are a complete loser, എനിക്ക് അത്യാവശ്യമുള്ള ഒരൊറ്റ കാര്യം നിന്നിലുണ്ട്. I desperately need that! അതിനുവേണ്ടി മാത്രമാണ് ഞാൻ ഈ കല്യാണം എന്ന നാടകത്തിനൊക്കെ നിന്നുകൊടുത്തത്! പിന്നേ എന്റെ അമ്മ പറഞ്ഞതുക്കൊണ്ടും...."
അവളുടെ ആ വാക്കുകൾ
💬 Comments
View all comments