0%

Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]

ആ ചോദ്യങ്ങൾ എന്റെ ഭയത്തെ ഇരട്ടിപ്പിച്ചു. എന്റെ ശരീരത്തിന്റെ അവസാനത്തെ ഊർജ്ജവും അവൾ വലിച്ചെടുക്കുകയായിരുന്നു. ആ രക്തത്തിൽ കുതിർന്ന മുഖത്തിന്റെ ഭയാനകമായ ചിരി മനസ്സിൽ മുഴങ്ങിനിൽക്കെ, ജീവൻ പോകുന്ന വേദനയോടെ, അഗാധമായ ഇരുട്ടിലേക്ക് എന്റെ ബോധം പൂർണ്ണമായും വീണലിഞ്ഞു...

**********

((അവന്റെ ബോധം പൂർണ്ണമായും മറഞ്ഞിരുന്നു.

തണുത്തുറഞ്ഞ ആ ശരീരത്തിന് മുകളിൽ ഇരുന്നുകൊണ്ട് അവൾ വന്യമായ ആവേശത്തോടെ ആ ഇളംചൂടുള്ള ചോര വലിച്ചുകുടിക്കുകയായിരുന്നു.

ജീവൻ വെടിയുന്ന അവന്റെ അവസ്ഥയൊന്നും ആ നിമിഷം അവളുടെ ആർത്തിക്ക് മുന്നിൽ ഒരു വിഷയമേ ആയിരുന്നില്ല.

മതിവരുവോളം കുടിച്ചതിന് ശേഷം, രക്തം പുരണ്ട ചുണ്ടുകൾ തുടച്ചുകൊണ്ട് അവൾ അവന്റെ ശരീരത്തിൽ നിന്നും പതുക്കെ എഴുന്നേറ്റു.

വലിയ സ്ലൈഡിങ് ജനാലയ്ക്കരികിലേക്ക് നടന്നവൾ ആ ഗ്ലാസ്സുകൾ നീക്കി. പുറത്ത് മാനത്ത് പൂർണ്ണ സ്വരൂപത്തിൽ വെള്ളിത്താലികണക്കെ തിളങ്ങിനിൽക്കുന്ന അമ്പിളിയെ അവൾ കുറച്ചുനേരം നോക്കിനിന്നു.

കാറ്റിൽ അവളുടെ പാറിക്കിടക്കുന്ന മുടിയിഴകൾ ഉലഞ്ഞു. ഇതിനിടയിൽ അഴിഞ്ഞുപോയിരുന്ന ആ കസവുസാരി അവൾ പൂർണ്ണമായും അഴിച്ചുമാറ്റി. ഒരു വെളുത്ത പാവാടയിലും ബ്ലൗസിലുമായി അവൾ വീണ്ടും തണുത്ത ഫ്ലോറിൽ കിടക്കുന്ന അവന്റെ അടുത്തേക്ക് നടന്നു.

ആ വലിയ മൽപ്പിടുത്തത്തിൽ അവൻ അവൾക്ക് നൽകിയ മുറിവുകളും പാടുകളും അത്രയും ആ രക്തപാനത്തിൽ പൂർണ്ണമായും മാഞ്ഞുപോയിരുന്നു. അവളുടെ ചർമ്മവും സൗന്ദര്യവും പതിവിലും മൃദുവായി.

ജീവിതത്തിൽ ആദ്യമായി തന്നെ തല്ലിയവനെ അവൾ നോക്കി. അവൾ നൽകിയ നഖപ്പാടുകളിലും കഴുത്തിലെ മുറിവിലും ചോരയൊലിപ്പിച്ച് അബോധാവസ്ഥയിൽ കിടക്കുകയാണവൻ. കുറച്ചു മുൻപ് വരെ പച്ചയ്ക്ക് കൊന്നുതിന്നാൻ തോന്നിയ ആ മനുഷ്യനോട് ഇപ്പോൾ തനിക്ക് യാതൊരു ദേഷ്യവുമില്ലല്ലോ എന്ന് അവൾ അത്ഭുതപ്പെട്ടു.

അവനെ ഏത് അർത്ഥത്തിലാണ് ഇപ്പോൾ താൻ നോക്കിനിൽക്കുന്നതെന്ന് അവൾക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.

പക്ഷേ, പെട്ടെന്നാണ് അവൻ ചെയ്ത കാര്യങ്ങളും, തന്നെ വിളിച്ച ആ മോശമായ തെറികളും അവളുടെ മനസ്സിലേക്ക് വീണ്ടും അരിച്ചെത്തിയത്. ഒരു സ്ത്രീയാണെന്ന് പോലും നോക്കാതെ

💬 Comments

View all comments