0%

Chapter Title : ലവ് ബൈറ്റ് 6 [കാവൽക്കാരൻ]

അവൻ എന്തൊക്കെയാണ് തന്നോട് ചെയ്തത്! അവളുടെ കണ്ണുകൾ വീണ്ടും ചുവന്നു. അവൾ പെട്ടെന്ന് അവന്റെ അരികിലിരുന്ന്, തന്റെ രണ്ട് കൈകൾ കൊണ്ടും ആ കഴുത്തിൽ സർവ്വ ശക്തിയുമെടുത്ത് ഞെരിക്കാൻ തുടങ്ങി.

എന്നാൽ ആ പ്രവൃത്തി അവൾക്ക് കൂടുതൽ നേരം തുടരാൻ കഴിഞ്ഞില്ല. അവളുടെ കൈകൾ വിറച്ചു, പിടി അയഞ്ഞു. എന്തോ ഒരു വികാരം അവളെ തടയുന്നതുപോലെ. അവൾ അവനിലേക്ക് കുനിഞ്ഞു. അവളുടെ കൂർത്ത പല്ലുകളും നഖങ്ങളും അവനിൽ ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവുകൾ മുഴുവൻ അവൾ തന്റെ നാവുകൊണ്ട് പതുക്കെ നക്കിത്തുടച്ചു. അവളുടെ ഉമിനീർ സ്പർശിച്ചതും ആ വലിയ മുറിവുകളെല്ലാം അത്ഭുതകരമായി കരിഞ്ഞുണങ്ങി, യാതൊരു പാടുമില്ലാതെ പൂർണ്ണമായും സുഖപ്പെട്ടു.

മുറിവുകൾ മാറിയ അവന്റെ ശാന്തമായ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മനസ്സിൽ വീണ്ടും വലിയൊരു കുറ്റബോധം നിറഞ്ഞു. അവൻ അല്ലെങ്കിലും എന്താണ് ചെയ്തത്? തന്നെ ജീവനുതുല്യം പ്രണയിച്ചു എന്നത് മാത്രമല്ലേ? അവൻ ഈ രാത്രിയെക്കുറിച്ച് കണക്കുകൂട്ടിയ സ്വപ്നങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് താനല്ലേ നശിപ്പിച്ചുകളഞ്ഞത്! ആവശ്യമില്ലാത്ത ചിന്തകളും സങ്കടങ്ങളും മനസ്സിലേക്ക് ഇരച്ചുകയറിയപ്പോൾ അവൾക്ക് വല്ലാത്ത ഭാരം തോന്നി, അവൾ തന്റെ തലയിൽ ഇരുകൈകളും വെച്ചു പോയി.

അവൾ വീണ്ടും അവനെ നോക്കി. അവനെ ആദ്യമായി കണ്ട നാൾമുതൽ അവൾ ചോദിക്കുന്ന ആ ചോദ്യം അപ്പോഴും അവളുടെ ഉള്ളിൽ മുഴങ്ങി.

"ആരാണവൻ തനിക്ക്? പ്രണയമാണോ? പാടില്ല... അവൻ എനിക്കോ, അവന് ഞാനോ ഒരിക്കലും ചേരില്ല..."

ചോര കുടിച്ച് പൂർണ്ണ ശക്തിയിൽ നിൽക്കുമ്പോഴും, എന്ത് ചെയ്യണമെന്നറിയാതെ അവൾ അവളോട് തന്നെ പിച്ചും പേയും പറയാൻ തുടങ്ങി. അവളുടെ ഉള്ളിലെ ആ വലിയ ആന്തരിക മൽപ്പിടുത്തം അവസാനിച്ചത്, വല്ലാത്തൊരു വാത്സല്യത്തോടെ അവന്റെ നെറ്റിയിൽ ഒരു ചൂട് ചുംബനം നൽകി, അവന്റെ ആ വിശാലമായ നെഞ്ചിലേക്ക് തന്നെ തലവെച്ച് അവൾ ഉറക്കത്തിലേക്ക് വീണപ്പോഴായിരുന്നു.

തുടരണോ....?

കാരണം ഈ കഥ ശരിക്കും ഈ

💬 Comments

View all comments