Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]
ലിപ്സ്റ്റിക്! ചുണ്ടിലുണ്ടായിരുന്ന ആ കടും ചുവപ്പ് ലിപ്സ്റ്റിക് അവൾ മനപ്പൂർവം വിരലുകൊണ്ട് ഉരസി അവളുടെ കവിളിലേക്കും താടിയിലേക്കും പടർത്തി വെച്ചിരിക്കുന്നു!
സത്യത്തിൽ ആ ലിപ്സ്റ്റിക്കിന്റെ കളറിനിടയിൽ ഇന്നലത്തെ എന്റെ ചോരപ്പാടുകൾ അവൾ എത്ര വിദഗ്ദ്ധമായാണ് ഒളിപ്പിച്ചതെന്ന് ഓർത്ത് ഞാൻ അന്തംവിട്ടുപോയി!
അവളുടെ കഴുത്തിലെയും കൈകളിലെയും മാന്തിയ പാടുകളൊക്കെ ആ കിടപ്പിൽ കണ്ടാൽ ഏതോ ഭ്രാന്തൻ കാമുകൻ കടിച്ച് മുറിവേൽപ്പിച്ച ലവ് ബൈറ്റ്സ് ആണെന്നേ ആരും പറയൂ!
ഇപ്പോൾ ഈ കോലത്തിൽ അവളെ കണ്ടാൽ... എന്റെ ഈശ്വരാ, അവളെ ഞാൻ രാത്രി മുഴുവൻ ഉറക്കാൻ സമ്മതിക്കാതെ എടുത്തിട്ട് പൂശിയ പോലെ ഉണ്ട്!
ഇതൊക്കെ പോട്ടേ... എന്റെ കിളി പൂർണ്ണമായും പറന്നുപോയത് അവളുടെ മുഖഭാവം കണ്ടപ്പോഴാണ്.
ഈ പുണ്ടച്ചിയുടെ മുഖഭാവം എന്താ കരയാൻ നിൽക്കുന്നത് പോലെ.....?
അതെ! കുറച്ചു നിമിഷങ്ങൾക്ക് മുൻപ് എന്റെ കഴുത്തിൽ പിടിച്ച്, എന്റെ കുടുംബത്തെ മുഴുവൻ ചോര കുടിച്ചു കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയവൾ... ഇപ്പോൾ ചേച്ചിയുടെ മുന്നിൽ, മൃഗമായ ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ, ആദ്യരാത്രിയുടെ ആക്രാന്തത്തിൽ തളർന്നുപോയ ഒരു പാവം കുലവധുവായി നിൽക്കുകയാണ്! വലിയ നാണത്താലും സങ്കടത്താലും തലകുനിച്ച്, സാരിത്തുമ്പ് വിരലിലിട്ട് വട്ടംകറക്കി, ചുണ്ട് വിതുമ്പി നിൽക്കുന്ന അവളുടെ ആ അഭിനയം കണ്ടാൽ ആർക്കും സങ്കടം വന്നുപോകും!
ഞാൻ എന്റെ ചേച്ചിയെയും പിന്നെ ഈ ഹോളിവുഡ് ലെവൽ ആക്ടിങ് കാഴ്ചവെക്കുന്ന എന്റെ ഭാര്യയെയും മാറിമാറി നോക്കി വായയും പൊളിച്ച് നിന്നുപോയി.
ഞാൻ വീണ്ടും എന്റെ നോട്ടം പതുക്കെ ചേച്ചിയിലേക്ക് മാറ്റി. ചേച്ചി എന്നെത്തന്നെ ഒരുതരം പേടിപ്പെടുത്തുന്ന രീതിയിൽ തുറിച്ചു നോക്കി നിൽക്കുകയാണ്. ആ നോട്ടത്തിന്റെ
💬 Comments
View all comments