0%

Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]

അർത്ഥം എനിക്ക് വ്യക്തമായി മനസ്സിലായി.

'എടാ ചെറ്റേ... ഇന്നലത്തെ ഒറ്റ രാത്രികൊണ്ട് നീ അവളെ കൊല്ലാതെ കൊന്നോടാ' എന്നൊരു അന്ധാളിപ്പും ജഡ്ജ്മെന്റും ആ കണ്ണുകളിലുണ്ടായിരുന്നു.

ശേഷം 'മുറിയുടെ പുറത്തേക്ക് വാടാ, അപ്പൊ കാണിച്ചു തരാം നിനക്ക്' എന്ന് പറയാതെ പറയും പോലെ എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട്, ചേച്ചി കയ്യിലിരുന്ന ആ രണ്ട് കോഫി മഗ്ഗുകളും എന്റെ നേരെ നീട്ടി. ഞാൻ അത് വാങ്ങിയതും ഒരക്ഷരം പോലും മിണ്ടാതെ വാതിലും വലിച്ചടച്ച് ചേച്ചി പുറത്തേക്ക് പോയി.

ഞാൻ ആ അടഞ്ഞ വാതിലിലേക്കും കയ്യിലിരിക്കുന്ന കോഫി മഗ്ഗുകളിലേക്കും നോക്കി ശരിക്കും അന്തംവിട്ടു നിൽക്കുകയാണ്....

എന്റെ പൊന്നു ദൈവമേ, ഈ പെണ്ണിന്റെ ഓസ്കാർ ലെവൽ അഭിനയം കാരണം എന്റെ സ്വന്തം ചേച്ചിയുടെ മുന്നിൽ ഞാൻ വെറുമൊരു ആക്രാന്തക്കാരനായി മാറിയല്ലോ! ഇതിപ്പോ പോയി ആരോട് പറയാൻ?

അങ്ങനെ കിളിപോയി, ഒന്നും ചെയ്യാനാവാതെ നിൽക്കുന്ന എന്റെ അടുത്തേക്ക് അവൾ പതുക്കെ നടന്നു വന്നു. മുഖത്ത് ആ വിതുമ്പലും സങ്കടവും അഭിനയിച്ചുള്ള നിൽപ്പൊക്കെ അപ്പൊത്തന്നെ മാറി അവിടെ പഴയ പുച്ഛവും അഹങ്കാരവും കൃത്യമായി തിരികെ വന്നിരുന്നു.

എന്റെ മുഖത്തെ ഈ നിസ്സഹായത കണ്ട് അവൾക്കൊരല്പം സഹതാപം തോന്നിയിട്ടുണ്ടാകുമെന്ന് ഞാൻ വെറുതെ വിചാരിച്ചു.

പക്ഷേ, യാതൊരു കൂസലുമില്ലാതെ എന്റെ കയ്യിലിരുന്ന ആ രണ്ട് കോഫി മഗ്ഗുകളിൽ നിന്ന് ഒരെണ്ണം അവൾ കൂളായി വലിച്ചെടുത്തു!

ശേഷം എന്റെ മുഖത്തേക്ക് തന്നെ നോക്കി, യാതൊരു ഉളുപ്പുമില്ലാതെ...

"സ്ലർപ്പ്..."

എന്ന് ഭയങ്കര ശബ്ദമുണ്ടാക്കി അവൾ ആ ചൂട് കാപ്പിയിൽ നിന്നും ഒരു വലിയ സിപ്പ് അങ്ങ് വലിച്ചു കുടിച്ചു.

"ആഹാ... എന്തൊരു

💬 Comments

View all comments