Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]
അവൻ എന്നേക്കാൾ ഗതികെട്ടവൻ അല്ലല്ലോ എന്നോർത്ത് അവന് സമാധാനിക്കാം....
പക്ഷേ സത്യം പറയാമല്ലോ... ആ ഇരിപ്പും കോലവും ഒക്കെ കണ്ടാൽ ഏത് ആണിനും പലതും തോന്നിപ്പോകും. ആ അടിപ്പാവാടയ്ക്കും ബ്ലൗസിനും ഇടയിലൂടെ അവളുടെ ആ വെളുത്ത ശരീരവും, അതിന്റെ മടക്കുകളും വിരിവുകളും ഒക്കെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒരു കാന്തം പോലെ അങ്ങോട്ടേക്ക് തന്നെ പോയി.
പക്ഷേ ഞാൻ എന്റെ വികാരങ്ങളൊക്കെ വല്ലാതെ കടിച്ചു പിടിച്ചു നിന്നു. കാരണം ഇത് ഇനം വേറെയാണ്! നോക്കിത്തൊട്ടില്ലെങ്കിൽ കയ്യല്ല, ശരീരത്തിലെ വേറെ പല ഭാഗങ്ങളും പൊള്ളി വെണ്ണീറാകും!
എന്നിരുന്നാലും ആ മാദക സൗന്ദര്യത്തിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നുപോയി. എന്റെ ഈശ്വരാ... എന്തൊരു ഭംഗിയാണിവളെ കാണാൻ! ഇത്രയും കാലം ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടുനടന്ന് കൊതിച്ച എന്റെ മന്ദാരം...
🫠
ഞാൻ അവളെത്തന്നെ വായിനോക്കി നിൽക്കുന്നത് ഫോൺ സംസാരിക്കുന്നതിനിടയിൽ അവളൊന്ന് പാളി നോക്കി. എന്റെ ആ നോട്ടം കണ്ടതും അവളുടെ മുഖം ഒന്നുകൂടി കടുത്തു. തൊട്ടടുത്ത നിമിഷം ഫോണിലൂടെയുള്ള അവളുടെ ആ ചീത്തവിളിയുടെ സ്പീഡ് ഒന്നുകൂടി കൂടി
"ഇതുപോലെ കുറേ വാഴകൾ എവിടുന്നോ ഇറങ്ങി വരും മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ! വെറുതെ എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടണ്ട എന്ന് പറഞ്ഞേക്ക് അവനോട്... ഇനിയും എന്നെ ചൊടിപ്പിക്കാൻ നിന്നാൽ പച്ചക്ക് ഞാൻ കടിച്ചു കീറും കോപ്പ്!"
ആ വാഴ പ്രയോഗവും കടിച്ചു കീറും എന്നുള്ള ഭീഷണിയും ഫോണിന്റെ അപ്പുറത്തുള്ള ഡോക്ടർക്കല്ല, കൃത്യമായി എന്റെ നെഞ്ചിലേക്കുള്ള അമ്പാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല. ആ ചുണ്ടുകൾക്കിടയിലൂടെ കൂർത്ത പല്ലുകൾ വീണ്ടും പുറത്തേക്ക് വരുന്നതിന് മുൻപ് അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി.
ഞാൻ പിന്നെ അവിടെ ഒരു നിമിഷം പോലും നിന്നില്ല, വാതിൽ തുറന്ന് നേരെ താഴേക്ക് പോയി!
താഴേക്ക് പടികൾ ഇറങ്ങി ഹാളിലേക്ക് ചെന്നതും
💬 Comments
View all comments