0%

Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]

ധൈര്യമില്ലാത്തതുകൊണ്ട് ബാത്‌റൂമിൽ വെച്ചുതന്നെ ഷർട്ടും മുണ്ടും മാറ്റി ഞാൻ പുറത്തേക്കിറങ്ങി.

അപ്പോഴാണ് ബെഡിലിരിക്കുന്ന അവളെ ഞാൻ കണ്ടത്. ആ സാരിയൊക്കെ അവൾ ശരീരത്തിൽ നിന്ന് എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ വെറുമൊരു വെള്ളനിറത്തിലുള്ള ബ്ലൗസിലും ഒരു വെളുത്ത അടിപ്പാവാടയിലുമാണ് ഇരിപ്പ്. കയ്യിൽ ഫോണുണ്ട്. അപ്പുറത്ത് ആരോടോ ഭയങ്കരമായി ചൂടാവുകയാണവൾ....

ഹോസ്പിറ്റലിലെ ഏതോ പേഷ്യന്റിന്റെ കാര്യമായിരിക്കണം, നല്ല ഒന്നൊന്നര ചീത്തവിളിയാണ് അവളുടെ വായിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

"""What the hell is wrong with you, Dr. Rakesh? തനിക്കറിയാവുന്ന കാര്യമല്ലേ ആ പോസ്റ്റ്-ഓപ്പ് പേഷ്യന്റിന്റെ വൈറ്റൽസ് കൃത്യമായി മോണിറ്റർ ചെയ്യണമെന്ന്? വിഡ്ഢിത്തം പറയാതെടോ... BP ഡ്രോപ്പ് ആയെങ്കിൽ immediately fluid ആഡ് ചെയ്യണമായിരുന്നു. ഇതൊക്കെ കൊച്ചുകുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ആരെങ്കിലും വന്ന് തനിക്ക് സ്പൂണിൽ ഫീഡ് ചെയ്യണോ? Are you a doctor or a bloody compounder? കാഷ്വാലിറ്റിയിൽ ഡ്യൂട്ടിക്ക് ഇരിക്കാൻ നിനക്ക് യോഗ്യതയില്ലെങ്കിൽ വല്ല ഇറച്ചിക്കടയിലും പോയി നിൽക്കാൻ നോക്ക്!

This is you're last warning.ഇനിയാ ഫോൺ രേഷ്മക്ക് കൊടുക്ക്...."""

എന്നെപോലെ ഏതോ ഒരു പാവമായിരിക്കണം അപ്പുറത്തും. പക്ഷെ അവൻ എന്നേക്കാൾ ഗതികെട്ടവൻ അല്ലല്ലോ എന്നോർത്ത് അവന് സമാധാനിക്കാം....

പക്ഷേ സത്യം പറയാമല്ലോ... ആ ഇരിപ്പും കോലവും ഒക്കെ കണ്ടാൽ ഏത് ആണിനും പലതും തോന്നിപ്പോകും. ആ അടിപ്പാവാടയ്ക്കും ബ്ലൗസിനും ഇടയിലൂടെ അവളുടെ ആ വെളുത്ത ശരീരവും, അതിന്റെ മടക്കുകളും വിരിവുകളും ഒക്കെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒരു കാന്തം പോലെ അങ്ങോട്ടേക്ക് തന്നെ പോയി.

പക്ഷേ ഞാൻ എന്റെ വികാരങ്ങളൊക്കെ വല്ലാതെ

💬 Comments

View all comments