Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]
ചോര കുടിക്കുമ്പോൾ എനിക്ക് വലിയ അസ്വസ്ഥതയും വേദനയും ഉണ്ടാകുമായിരുന്നു. എന്നാൽ പിന്നീട് അത് പതിയെ മാറിത്തുടങ്ങി. അവൾ എന്റെ ചോര വലിച്ചുകുടിക്കുമ്പോൾ യാതൊരു പ്രതിരോധവുമില്ലാതെ, വെറുമൊരു ജീവച്ഛവം പോലെ കിടക്കാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.
പല ദിവസങ്ങളിലും അവൾ ചോര കുടിച്ച് മയങ്ങിക്കഴിഞ്ഞ ശേഷം, ഞാൻ ആരും കാണാതെ ഇരുട്ടിലിരുന്ന് കണ്ണ് നിറച്ചിട്ടുണ്ട്....
എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നു എന്നോർത്ത് എന്റെ നെഞ്ച് നീറിപ്പുകഞ്ഞു. പക്ഷേ എന്റെ കണ്ണുനീരിനോ സങ്കടങ്ങൾക്കോ അവളുടെ മുന്നിൽ യാതൊരു വിലയുമില്ലായിരുന്നു. അവൾക്ക് എന്നോടോ ആ വീട്ടിനോടോ യാതൊരു സ്നേഹവുമില്ല, അവൾക്ക് അവിടെ വേണ്ടത് ഒരൊറ്റ കാര്യം മാത്രമാണ്... എന്റെ ചൂടുള്ള ചോര! അത് കിട്ടാനായി അവൾ എന്തും ചെയ്യും.
ഒരിക്കൽ മനസ്സിന്റെ വേദന സഹിക്കാൻ വയ്യാതെ, ഇതെല്ലാം ഞാൻ എല്ലാവരോടും പറയുമെന്ന് അവളോട് സൂചിപ്പിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ, ഭക്ഷണം കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോകാൻ നേരം അവൾ എന്റെ അമ്മയെ സ്നേഹത്തോടെ ഒന്നുകൂടി ആലിംഗനം ചെയ്തു. ആ കെട്ടിപ്പിടുത്തം കഴിഞ്ഞ് അവൾ മാറിയതും... അമ്മയുടെ കഴുത്തിന്റെ ബാക്കിൽ നിന്നും ചെറിയൊരു ചോരച്ചാൽ താഴേക്ക് ഒഴുകാൻ തുടങ്ങി!
ഇതുകണ്ട് അവൾ തന്നെ വലിയൊരു സങ്കടവും വെപ്രാളവും അഭിനയിച്ചെങ്കിലും, എന്നെ നോക്കിയുള്ള അവളുടെ ആ നോട്ടത്തിൽ എനിക്കുള്ള കൃത്യമായൊരു മുന്നറിയിപ്പുണ്ടായിരുന്നു. വല്ല സൂചിപിന്നോ അല്ലെങ്കിൽ അമ്മയുടെ തന്നെ നഖമോ മറ്റോ തട്ടിയതാവാം എന്ന് വിചാരിച്ച് വീട്ടുകാർ അതങ്ങ് വിട്ടു.
വിവരമുള്ളവരാണെങ്കിലും അത്രയ്ക്ക് ബുദ്ധിയേ എന്റെ കുടുംബത്തിനുള്ളൂ എന്ന് അന്നെനിക്ക് മനസ്സിലായി.
അതോടെ എന്റെ സകല ധൈര്യവും ചോർന്നുപോയി. എന്റെ കുടുംബത്തിന്റെ ജീവന് വേണ്ടി, അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും നിന്നുകൊടുക്കുന്ന ഒരു പാവയായി ഞാൻ മാറി.
ചോര കിട്ടിയാൽ പിന്നെ അവൾക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ല, എന്നെ കൂടുതൽ ഉപദ്രവിക്കാനും അവൾ വരില്ല. എന്തിനേറെ ചിലപ്പോഴൊക്കെ അവൾക്ക് എന്നോട് സ്നേഹമുണ്ടെന്ന് വരെ
💬 Comments
View all comments