0%

Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]

എന്റെ നെഞ്ചിൽ കിടക്കുന്നത് ഞാൻ സ്നേഹിച്ച പെണ്ണല്ല, എന്റെ ചോര കുടിച്ച ഏതോ ഒരു ശവമാണെന്ന ബോധം എന്റെ ഉള്ളിൽ തീകോരിയിട്ടു. വല്ലാത്തൊരു വെറുപ്പോടെയും ദേഷ്യത്തോടെയും ഞാൻ അലറി:

"മാറി കിടക്കടി ശവമേ...!"

എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ അവളെ എന്റെ ദേഹത്ത് നിന്നും ബെഡിന്റെ മറ്റേ അറ്റത്തേക്ക് ആഞ്ഞൊരൊറ്റ തള്ളലായിരുന്നു. യാതൊരു ദയയുമില്ലാതെ അവളെ ഞാൻ എന്റെ ശരീരത്തിൽ നിന്നും വലിച്ചെറിഞ്ഞു.

നടുങ്ങിപ്പോയ അവൾ ബെഡിൽ നിന്നും തറയിലേക്ക് വീഴാൻ പോയി. അവളിൽ നിന്നും എത്രയും ദൂരേക്ക് മാറാൻ ആഗ്രഹിച്ചുകൊണ്ട് ഞാൻ ബെഡിന്റെ മൂലയിലേക്ക് വലിഞ്ഞിരുന്നു. എന്റെ ശ്വാസം വല്ലാതെ നിലച്ചുപോയിരുന്നു.

അമ്പരപ്പോടെയും ഭയത്തോടെയും കണ്ണുതുറന്ന അവളുടെ ആ കറുത്ത കണ്ണുകളിലേക്ക് നോക്കി ഞാൻ കിതച്ചു....

പെട്ടെന്നുള്ള എന്റെ ആ തള്ളലിൽ എന്ത് സംഭവിച്ചെന്ന് മനസ്സിലാവാതെ അവൾ തറയിൽ ഒന്ന് പകച്ചുപോയി. പതുക്കെ സമനില വീണ്ടെടുത്ത അവൾ, കട്ടിലിന്റെ ഒരറ്റം കെട്ടിപ്പിടിച്ച് ശ്വാസമടക്കി ഇരിക്കുന്ന എന്നെ നോക്കി.

ഉറക്കപ്പിച്ചിൽ നിന്ന് അവളുടെ ആ കണ്ണുകളിലേക്ക് പഴയ ആ കലിപ്പ് തിരികെ വരുന്നത് ഞാൻ കണ്ടു.

"How dare you! എന്നെ തള്ളിയിടാൻ മാത്രം വലിയവനായോ നീ? നിനക്ക് ഇത്രക്ക് ധൈര്യമോടാ?"

അവൾ തറയിൽ നിന്നെഴുന്നേറ്റ് എന്റെ നേരെ വിരൽ ചൂണ്ടി ചീറി

അവളുടെ ആ ഡയലോഗ് കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചെറുതായിട്ടൊന്ന് മൂത്രശങ്ക തോന്നി. പക്ഷെ അതിനൊന്നും ഇവിടെ സ്ഥാനമില്ല....കാരണം ഇതങ്ങനെ അങ്ങോട്ട് വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ! ഇന്നലെ എന്റെ കഴുത്തിലെ ചോര കുടിച്ച ശവമാണിവൾ.

എന്റെ ഉള്ളിലെ ആണുണർന്നു. ഞാൻ അവളെ നോക്കി എന്തെങ്കിലും ഒരു മാസ്സ് ഡയലോഗ് അടിക്കണം എന്ന് മനസ്സിൽ കരുതി. 'നിന്നെ ഞാൻ വെറുതെ വിടില്ലെടീ പുല്ലേ' എന്നോ മറ്റോ പറയാൻ വന്നതാണ്... പക്ഷെ വല്ലാത്തൊരു ടെൻഷനിൽ എന്റെ വാ വിട്ടുപോയി.

അവളെ നോക്കി, യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഒറ്റവാക്കിൽ ഞാൻ പറഞ്ഞു:

"അണ്ടി!"

അത് കേട്ടതും ആ റൂമിൽ വലിയൊരു നിശബ്ദത പരന്നു!

എന്റെ ആ ഒറ്റ ഡയലോഗിൽ അവൾ ശരിക്കും നടുങ്ങിപ്പോയി! ലണ്ടനിലും അമേരിക്കയിലുമൊക്കെ പഠിച്ചു വളർന്ന, കോടീശ്വരിയായ ഒരു

💬 Comments

View all comments