0%

Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]

കലിപ്പിലായിരുന്നു.

എന്തായാലും വന്നിരുന്ന് പോയില്ലേ, ഞങ്ങൾ ഒരു മര്യാദയ്ക്ക് വേണ്ടി അവനോട് വിശേഷങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി.

"എന്തൊക്കെയുണ്ട് സുമനാ വിശേഷം? നീയിപ്പോ എന്തുചെയ്യുവാ? വലിയ സയന്റിസ്റ്റ് വല്ലതും ആയോ?"

കിരൺ അല്പം പരിഹാസത്തോടെ ചോദിച്ചു.

"ഏയ് ഇല്ലെടാ... ഞാനിപ്പോ എഴുത്തും റിസർച്ചും ഒക്കെയായിട്ട് ഇങ്ങനെ പോവുകയാ..."

വലിയ ഗൗരവത്തിൽ, കയ്യിലിരുന്ന ആ കട്ടിയുള്ള ബുക്കുകൾ നിറച്ച സഞ്ചി ബാഗ് മേശപ്പുറത്തേക്ക് വെച്ചുകൊണ്ടവൻ പറഞ്ഞു....

ചായ കുടിക്കുന്നതിനിടയിലും ഞങ്ങളുടെ സംസാരം തുടർന്നു. പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോൾ അവൻ വെറുമൊരു മൊണ്ണയായിരുന്നു. പക്ഷേ ഇപ്പോ സംസാരിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, സമയം കുറേ കഴിഞ്ഞപ്പോൾ അവൻ അപ്‌ഡേറ്റ് ആയി ഒന്നുകൂടി പ്രോ മാക്സ് ലെവൽ മൊണ്ണയായിട്ടുണ്ടെന്ന്!

അവനൊരു ബോറനാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടും, ഞങ്ങളെക്കൊണ്ട് ഒരു രക്ഷയുമില്ലെന്ന് കണ്ടിട്ടും സുമനനാരായണൻ അവന്റെ റിസർച്ചിന്റെയും എഴുത്തിന്റെയും കഥകൾ നിർത്തിയിരുന്നില്ല.

ഒടുവിൽ ചായയൊക്കെ കുടിച്ച്, വർത്തമാനവും കഴിഞ്ഞ് ഞങ്ങൾ എഴുന്നേൽക്കാൻ തുടങ്ങി.

"ശരി സുമനാ... പിന്നെ കാണാം. ഞങ്ങൾക്കൊരല്പം തിരക്കുണ്ട്."

കിരൺ വേഗം സ്കൂട്ടാകാൻ നോക്കി.

"നിൽക്ക് നിൽക്ക്... പോകുന്നതിന് മുൻപ് ഒരു കാര്യമുണ്ട്."

എന്ന് പറഞ്ഞ് അവൻ തന്റെ കയ്യിലുണ്ടായിരുന്ന ആ വലിയ ബാഗ് തുറന്ന്, അതിൽ നിന്നും കുറച്ച് പുസ്തകങ്ങൾ എടുത്ത് ആ തട്ടുകടയിലെ ടേബിളിലേക്ക് നിരത്തി വെച്ചു.

അതിൽ നിന്നും രണ്ട് പുസ്തകങ്ങൾ എടുത്ത്, വളരെ അഭിമാനത്തോടെ ഞങ്ങൾക്ക് ഓരോരുത്തർക്കുമായി നീട്ടിക്കൊണ്ട് അവൻ പറഞ്ഞു:

"ഇത് ഞാൻ ഈയിടെ എഴുതിയ ഒരു പുസ്തകമാണ്. നിങ്ങളിത് വായിക്കണം. വായിച്ചിട്ട് അഭിപ്രായം പറയണം കേട്ടോ."

ഞാൻ ഒട്ടും താല്പര്യമില്ലാതെ ആ പുസ്തകം വാങ്ങി. അതിന്റെ കവർ പേജിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ഒന്ന് വിടർന്നു.

പുസ്തകത്തിന്റെ പേര്: "ഓലക്കീറ്"!

അതിന്റെ കവർ പേജിലാകട്ടെ, അല്പം അർദ്ധനഗ്നയായ ഒരു സ്ത്രീയുടെ വളരെ ആർട്ടിസ്റ്റിക് ആയ ചിത്രവും!

സുമനനാരായണനെപ്പോലൊരു അറു മൊണ്ണൻ ഇങ്ങനെ

💬 Comments

View all comments